തലക്കെട്ടില്ലാത്തത്
ആകസ്മികമായി ധനുഷ്കോടി ചിന്തകളില്‍..
കടലിന്‍റെ കുസൃതി ശവപ്പറംബാക്കിയ പ്രതാപം.
ഭൂമിയുടെ അറ്റമിതെന്നു പ്രഖ്യാപിച്ച്
അസ്തമയത്തിന്‍റെ അരുണിമ തന്‍റെ കൂട്ടുകാരിയുടെ കവിളില്‍ പകര്‍ന്ന
അസ്തമയത്തിന്‍റെ അരുണിമ തന്‍റെ കൂട്ടുകാരിയുടെ കവിളില്‍ പകര്‍ന്ന
ഒരു കാമുകനെക്കുറിച്ച് കേട്ടത് അതിലും ആകസ്മികം
ഒരു കൈയ്യകലത്തില്‍ നില്‍ക്കുന്ന സൂര്യനെ
നിന്റെ കഷണ്ടിയുടെ മുകളിലൂടെ കാണുമ്പോള്‍
അത് ലോകത്തേറ്റവും മനോഹര കാഴ്ചയെന്നു
അന്നവനോദ് അവളുടെ കണ്ണുകള്‍ പറഞ്ഞത്രേ!
ഓരോ ദിവസവും നിനക്കാതെ പകരുന്ന കൌതുകങ്ങളെത്ര.
"എന്റെ പ്രണയത്തിന്റെ ചൂട്
നിന്നിലേക്കിനിയും എത്തിയില്ലേ"യെന്ന
കൂട്ടുകാരന്‍റെ നിസ്സഹായമായ നിരാശയില്‍
മറുപടിയില്ലാതെ നിന്നപ്പോഴും
എന്തോ..ആദ്യം തെളിഞ്ഞ ചിത്രം ധനുഷ്കോടിയായിരുന്നു .
നിരസിക്കപ്പെട്ടത്തിന്റെ , കീഴടകിയതിന്റെയും പ്രതീകമായി
കുറെ മണ്കൂനകളും ഇഷ്ടികച്ചുവരുകളും മാത്രം അവശേഷിക്കുമ്പോള്‍
കൂട്ടുകാരാ, ഒന്ന് പറയട്ടെ
നിന്‍റെ ശരികള്‍ എനിക്ക് സിദ്ധാന്തങ്ങളാണ്
എന്ത് ചെയ്യാം
ശരിയായ സമവാക്യങ്ങള്‍ പലതും
ഞാന്‍ ചേര്‍ത്തുവച്ച വിടവുകള്‍ തെറ്റായിരുന്നു..