Sunday, 15 July 2018
Thursday, 12 July 2018
Tuesday, 26 November 2013
ആരുഷിക്ക്..
ഒരായിരം പകലിനെ ദീപ്തമാക്കാൻ
സൂര്യന്റെ ആദ്യ കിരണമായവൾ
പ്രകാശിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ
കട്ടക്കറുപ്പി ന്റെ നിറം കെട്ട ലോകത്ത്
മന്ദസ്മിതത്തിന്റെ നന്മഴവില്ലുകൾ
പണി തീർക്കുന്നതേ ഉണ്ടായിരുന്നുള്ളൂ
വിടരും മുൻപേനിന്നെ വെട്ടി മാറ്റിയ
ആ രണ്ടു' വാൾ 'കളോട്
നീ ചെയ്ത കുറ്റമെന്താവാം?
ഗർഭപാത്രത്തിൻ തുടിപ്പും
ജീവരക്തത്തിൻ വാത്സല്യവും
എന്നേക്കും മറന്നു പോം വിധം
നീ ചെയ്ത തെറ്റെന്താവാം?
പ്രിയ ആരുഷീ
നിനക്കും ചോദിക്കാൻ അവസരം കിട്ടിയേക്കാം
വിചാരണക്കതീതമായ
എതെങ്കിലുമൊരു കോടതിയിൽ ..
Thursday, 21 November 2013
മലർപ്പൊടിക്കാരൻ പണ്ടൊരു സ്വപ്നം കണ്ടു
മലർപ്പൊടി വിറ്റ് കാശുണ്ടാക്കി
മൂക്കുമുട്ടെ തിന്ന് തോളറ്റം പത്തായത്തിലാക്കി
അങ്ങനെയങ്ങനെ തിത്തെയ്യം വച്ച്....
പ്ധീം....പൊടിക്കലം തവിടുപൊടി
സ്വപ്നത്തിനു പക്ഷേ
മലർപ്പൊടിയെക്കാൾ കനം കുറവായിരുന്നു
അത് പറന്നു പറന്ന്
തലകളിൽ തുളഞ്ഞു കയറി
കലങ്ങൾ പലതു പൊട്ടിച്ചു രസിക്കുന്നു
മലർപ്പൊടി വിറ്റ് കാശുണ്ടാക്കി
മൂക്കുമുട്ടെ തിന്ന് തോളറ്റം പത്തായത്തിലാക്കി
അങ്ങനെയങ്ങനെ തിത്തെയ്യം വച്ച്....
പ്ധീം....പൊടിക്കലം തവിടുപൊടി
സ്വപ്നത്തിനു പക്ഷേ
മലർപ്പൊടിയെക്കാൾ കനം കുറവായിരുന്നു
അത് പറന്നു പറന്ന്
തലകളിൽ തുളഞ്ഞു കയറി
കലങ്ങൾ പലതു പൊട്ടിച്ചു രസിക്കുന്നു
Tuesday, 19 November 2013
നമുക്കീ മഴയിൽ അലിയണം
ഭൂമിയുടെ നിശ്ശബ്ദ ശ്വാസത്തിലേക്ക്
ആകാശം മുല ചുരത്തുമ്പോൾ
നമുക്കതിൽ അലിഞ്ഞില്ലാതെയാവണം
ആയിരം മഴത്തുള്ളികളെ
നമ്മിലേക്കേറ്റെടുക്കണം
പൂമഴയെ ആർത്തിയോടെ കാക്കുന്ന
മാമ്പൂ മണ്ണ് നനഞ്ഞു കുതിരുമ്പോൾ
വിയർപ്പും ശ്വാസവും
മഴയിലേക്കെറിഞ്ഞ് കൊടുക്കണം
''എനിക്ക് ഇടി പേടിയാണ് ''
അവന്റെ കണ്ണിൽ
രസച്ചരട് പൊട്ടിച്ചതിന്റെ കുറ്റബോധമോ?
ഒരു നിമിഷം മഴ മാത്രം ..
ഉതിർന്ന തുള്ളികൾ വകഞ്ഞു മാറ്റി
അവന്റെ കണ്ണുകളോട്
അവൾ കുസൃതിയോടെ കിണുങ്ങി
''എനിക്ക് മിന്നലും ''
ഭൂമിയുടെ നിശ്ശബ്ദ ശ്വാസത്തിലേക്ക്
ആകാശം മുല ചുരത്തുമ്പോൾ
നമുക്കതിൽ അലിഞ്ഞില്ലാതെയാവണം
ആയിരം മഴത്തുള്ളികളെ
നമ്മിലേക്കേറ്റെടുക്കണം
പൂമഴയെ ആർത്തിയോടെ കാക്കുന്ന
മാമ്പൂ മണ്ണ് നനഞ്ഞു കുതിരുമ്പോൾ
വിയർപ്പും ശ്വാസവും
മഴയിലേക്കെറിഞ്ഞ് കൊടുക്കണം
''എനിക്ക് ഇടി പേടിയാണ് ''
അവന്റെ കണ്ണിൽ
രസച്ചരട് പൊട്ടിച്ചതിന്റെ കുറ്റബോധമോ?
ഒരു നിമിഷം മഴ മാത്രം ..
ഉതിർന്ന തുള്ളികൾ വകഞ്ഞു മാറ്റി
അവന്റെ കണ്ണുകളോട്
അവൾ കുസൃതിയോടെ കിണുങ്ങി
''എനിക്ക് മിന്നലും ''
Thursday, 27 September 2012
അനന്തിനി
ചാറ്റ് റൂമിലെ വിചിത്രമായ ഐ ഡി കളില്‍ പ്രശാന്ത് ബാനര്‍ജി അലക്ഷ്യ മായി പരതി .സൗഹൃദം മുതല്‍ രതി മുതല്‍ തീവ്രവാദം വരെ നിമിഷാര്‍ധത്തില്‍ ലഭ്യമാകുന്ന ഇരു നട ജാലകത്തിലേക്ക് അവന്‍ നിസ്സംഗതയോടെ നിഒക്കി
സ്ക്രീനില്‍ മിന്നി മറഞ്ഞു
അനന്തിനി ഹാസ് ജോയിന്‍ദ് ദി റൂം
ഒട്ടൊരു കൌതുകത്തോടെ അയാള്‍ പതിവ് പല്ലവി എഴുതി
"ഹായ്
ഹവ്സ് യു"
മറുപടിയില്ല..പ്രശാന്ത് ബനര്‍ജിയെന്ന വിലപിടിപ്പുള്ള പാട്ടുകാരന്‍ തന്റെ ചാറ്റിംഗ് ഐ ഡി പരസ്യമാക്കിയത് മുതല്‍ അനുസ്യൂതം തുടരുന്ന പ്രണയാഭ്യര്‍ത്ഥനകള്‍ പത്രങ്ങള്‍ ഇപ്പോഴും ആഘോഷിക്കുകയാണ്..വൈകുന്ന ഒരു നിമിഷവും അസ്വസ്ഥമാക്കി.എന്തേ ഇവള്‍(അതോ ഇവനോ ) മാത്രമെന്നെ ഗൌനിക്കാത്തൂ ?
അവന്‍ വീണ്ടും അനന്തിനിയുടെ ശ്രദ്ധ ആകര്‍ഷിച്ചു'
'ആര്‍ യു ദേര്‍?
ഛെ താനെന്തിനു മറുപടിയില്ലാത്ത മുഖങ്ങളെപ്പറ്റി ചിന്തിക്കണം?
പക്ഷേ ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..ആരായിരിക്കും??
സ്ക്രീന്‍ വീണ്ടും മിന്നി
അനന്തിനി ഈസ് ടൈപിംഗ്
ഹലോ മി അനന്തിനി
അയാള്‍ ശാന്തനായി.. സ്ഥിരം സല്ലാപങ്ങളുടെ നീണ്ട നിര പ്രതീക്ഷിച്ച അവനു പക്ഷെ വീണ്ടും തെറ്റി
യു നോ ഹൌ മേനി ബാര്‍സ് ഫോര്‍ ഹൌറ ബ്രിഡ്ജ്??
ഹൌ റ പാലത്തിന്‍റെ ബാറുകളെ ക്കുറിച്ച് താനെന്തിനറിയണം?എന്തിനര്‍ത്ഥമില്ലാത്ത ജല്‍പനങ്ങള്‍?അയാള്‍ മറുപടി എഴുതി വൈ ഷുഡ് ഐ ?വാട്ട് ദി ഹെല്‍?
"ബികോസ് മൈ പ്രശാന്ത് ഓള്‍വേസ് വന്‍ഡേര്‍ഡ് എ ബൌട്ട് ഇറ്റ്സ് ആര്‍കിറ്റെക്ചര്‍ "
അയാള്‍ വീണ്ടും അസ്വസ്ഥനായി ഇവള്‍ക്ക് വേണ്ടത് പ്രശാന്ത് ബാനര്‍ജിയെയല്ല മറ്റേതോ ഒരുവന്‍..ഒരുപക്ഷെ അവളുടെ പ്രിയപ്പെട്ടവന്‍
അവന്‍റെ മറുപടിക്ക് കാക്കാതെ അനന്തിനി പറഞ്ഞു..കല്‍ക്കട്ടയിലെ തെരുവുകളെ ക്കുറി ച്ച്,ദാമ്ടി ദാ യുടെ രസഗുള്ളയെക്കുറിച്ച് ,മച്ഝിദീകയെക്കുരിച്,,ആരെയും ഗൌനിക്കാത്ത പ്രശാന്ത് ആദ്യമായി ഒരു കേള്‍വിക്കാരനായി.ഇഷ്ടപ്പെടാത്ത വിഷയങ്ങളുടെ കേള്‍വിക്കാരന്‍
എന്തിനു താനവളെ കേള്‍ക്കണം?
ഓരോ തവണയും പ്രശാന്ത് അദ്ഭുതത്തോടെ ആലോചിച്ചു.പക്ഷെ എന്തോ അവന്‍ കേട്ടുകൊണ്ടേയിരുന്നു
ഇടക്കെപ്പോഴോ തിടുക്കത്തില്‍ ഒന്ന് പ്രസ്താവിച്ചു
യു നോ ഹു ഐ അം ??പ്രശാന്ത് ബാനര്‍ജീ ദി സിങ്ങര്‍:
.മറുപടി പെട്ടന്നായിരുന്നു
'ദാറ്റ് ഡിസിന്റ്റ് മേക് എനി ഡിഫ്രന്‍സ്..അവന്റെ വജ്രായുധവും നിഷ്പ്രഭമായി
അനന്തിനി തുടര്‍ന്നുകൊണ്ടേയിരുന്നു
******
നിസാഗന്ധിപ്പൂവിന്റെ ചിത്രമുള്ള ആ പ്രൊഫൈല്‍ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് മാറിയത് വളരെ പെട്ടന്നായി ന്നു അവളുടെ ഇഷ്ടങ്ങള്‍ പലപ്പോഴും അവനെ അസ്വസ്ഥനാക്കി .ഒപ്പം അവളുടെ പ്രശാന്തിനെക്കുരിച് അസൂയയും ..ആ വാക്കുകള്‍ക്ക് വല്ലാത്തൊരു ഒഴുക്കുണ്ടാരിരുന്നു.ദുര്‍ഗാ വിസര്‍ജന്‍ സമയത്ത് അവസാന ദേവി പ്രതിമയും തന്നിലേക്കലിയിച്ച്, ശാന്തമായി ഒട്ടൊരാലാസ്യത്തോട് കൂടി ഒഴുകുന്ന ആര്‍ക്കും പിടികൊടുക്കാത്ത ഹുഗ്ലി പോലെ..എല്ലാത്തിനെക്കുറിച്ചും അവള്‍ വാചാലയായി.കടലിനെക്കു റിച്ച് ചേരികളെക്കുറിച്ച് , ടാഗോറി നെക്കുറിച്ച്, പുതിയ വസ്ത്രങ്ങളെക്കുറിച്ച്..സെകന്‍ട് നെയിം എന്ന കോളം ഒരുഒരു ബാധ്യതയാവാതിരിക്കാന്‍ക്കാന്‍ മാത്രം ഔദാര്യം കാട്ടിയ ഏതോ ഒരു ബാനര്‍ജിയെയും ആ നാടിനെയും മറ്റെന്തിനെക്കാളും വെറുത്ത നിമിഷങ്ങളെ അവന്‍ തല്ക്കാലത്തെക്കെങ്കിലും മറന്നു..
വീണ്ടും തിരക്കുകള്‍..ഓരോ നിമിഷങ്ങള്‍ക്കും കോടികളുടെ വിലയുള്ള,വെളിച്ചം മങ്ങാത്ത രാത്രികളില്‍ അവന്‍ പതഞ്ഞു പൊങ്ങാന്‍ തുടങ്ങി .മുഖവും ശബ്ദവുമില്ലാതെ എവിടെ നിന്നോ വന്ന വാക്കുകള്‍ സൃഷ്ടിച്ച അസ്വസ്ഥതകള്‍ ഇല്ലാതാവാന്‍ അവന്‍റെ ഓരോ പാട്ടിനും വേണ്ടി ഭ്രാന്തമായി കാത്തു നിറന്ന മുംബയിലെ ചാറ്റല്‍ മഴ വീഴുന്ന ഒരു വൈകുന്നേരം തന്നെ ധാരാളമായിരുന്നു..ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും വീണ്ടും പ്രകാശവേഗം
അഭിനന്ദനങ്ങളുടെയും ആരാധനയുടെയും തിരക്കൊഴിഞ്ഞ ഒരു ബോറന്‍ രാത്രിയില്‍ സ്ക്രീന്‍ വീണ്ടും മിന്നി
അനന്തിനി ഹാസ് അപ്ഡേറ്റട് ഹേര്‍ പ്രൊഫൈല്‍...
ഛെ!!തനെന്തേ ഇവളെ മറന്നു?? അവനു വല്ലാത്ത ജാള്യത തോന്നി...ഇന്‍ബോക്സില്‍ അവളുടെ മെസേജുകളുടെ ഒരു നീആണ്ട നിര..കണ്ണുകള്‍ പ്രൊഫൈല്‍ അപ് ഡേറ്റ്ല്‍ ഉടക്കി. കേട്ട് മറന്ന ഒരു ബംഗാളി ഗാനം..'.ഇനിയുമുണരാത ഹൂഗ്ലീ.. നിന്റെ ആഴത്തിലൊളിപ്പിച്ച ഇരുട്ടിനെയലിയിക്കാന്‍ ഉള്ളില്‍ ബാക്കി യായ ഒരു മന്ദാരത്തിന്റെ വിളിച്ചം മതിയാകുമോ'..?
ഹൃദയമിടിപ്പിനെ വേഗം വര്‍ധിക്കുന്നത് അവനറിഞ്ഞു..ഇന്‍ ബോക്സിലെ അവസാന മേസേജ് :
"പ്രിയ പ്രശാന്ത് ബാനര്‍ജി
അനന്തിനിക്ക് വേണ്ടി പ്രശാന്ത് എഴുതുന്നു ..സിരകളില്‍ നിറയെ വിഷം പുകയുമ്പോഴും തന്റെ പ്രിയ കേള്‍വിക്കാരനെ അവള്‍ മറന്നില്ല.പ്രശാന്ത് ആരെന്നു നിങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ലെന്നെനിക്കറിയാം .അതാവാം അവസാന തുടിപ്പിലും നിങ്ങളുടെ മറുപടിക്കായി അവള്‍ കാത്ത് ..ആസ് ആള്‍വെയ്സ് വൈകിപ്പോയി ..ഐ ലോസ്റ്റ് ഹേര്‍..."
ബാക്കിയെന്തെന്നു വായിച്ചില്ല.ഭ്രാന്തമായ ആവേശത്തോടെ അയാള്‍ അതിനു മുമ്പുള്ള മേസേജ് എടുത്തു.
"ഐ നോ ഹി വില്‍ നോട് കം ആന്‍ഡ് യു വില്‍ നോട് റസ്പോണ്‍ട് ....സോ ..ഗുഡ് ബായ് ഫോര്‍ എവര്‍..
അനന്തിനി "
തലയില്‍ എന്തോ പുകയുന്നത് പോലെ തോന്നിയത് കൊണ്ടാവാം അയാള്‍ സൈന്‍ ഔട്ട് ചെയ്തു
Thursday, 20 September 2012
അര്‍ത്ഥവിരാമങ്ങള്‍
"സ്വാതീ, പകൽ നക്ഷത്രങ്ങൾ ..ഉഗ്രൻ സിനിമ.നീ എന്തായാലും കാണണം പറ്റുമെങ്കിൽ നാളെത്തന്നെ".. ഈവനിംഗ് ഷിഫ്റ്റ്‌ന്റെ സകല ശ്വാസം മുട്ടലും ഷവറിനടിയിൽ കഴുകിക്കള ഞ്ഞ് പതിവ് കട്ടൻ കാപ്പി ചുണ്ടോട് ചേർക്കുമ്പോൾ കിരണിന്റെ വിളി വന്നു .അനുരാഗമാം വിഷം ചില്ലുപാത്രം നിറയെ പകര്‍ന്നു തന്ന അജ്ഞാത കാമുകി സ്വന്തം ഭാര്യ തന്നെയാണെന്നറിയാത്ത നായകന്‍,ഒടുവില്‍ പ്രണയത്തിന്റെ പാരമ്യത്തില്‍ മരണം ഇരക്കുമ്പോള്‍ അവള്‍ മരണം ദാനമായി കൊടുക്കുന്നു...."കിരണ്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടേയിരുന്നു..പാതിയടഞ്ഞ കണ്ണുകളോടെ അവനെ കേൾക്കുന്നതിനിടയിൽ ഒട്ടും പ്രതീക്ഷിക്കതെയയിരുന്നു അവന്റെ അടുത്ത ചോദ്യം
'എന്നെങ്കി ലും ഒരിക്കല്‍ എഴുന്നേല്‍ക്കാനാവാത്ത വിധം രോഗത്തിന്‍റെ കരിമ്പടത്തിനടിയിലേ ക്ക് ഞാന്‍ തളയ്ക്കപ്പെട്ടാല്‍ ഒന്ന് വരുമോ എന്നെ കാണാന്‍?'
"ഉം"
'ആശ്വസിപ്പിക്കാനല്ല ,എന്റെ വേദനയറുത്തു തരാന്‍?'
'ഉം'
'അന്നൊരുപക്ഷേ എന്റെ കണ്ണിലെ ദൈന്യത മറ്റാര്‍ക്കും വായിക്കാന്‍ കഴിയില്ല.എന്റെ ചിന്തകളെ മറ്റാര്‍ക്കും അനുഭവിക്കാനും കഴിയില്ല. നിനക്കതിനു കഴിയും.നിനക്കേ കഴിയൂ .ദേര്‍ ആര്‍ മേനി വെയ്സ് ടു കില്‍ എ പേര്‍സന്‍. .അതിലെതെന്കിലുമൊന്ന് എനിക്ക് വേണ്ടി തിരഞ്ഞെടുക്കുമോ?'
'ഉം ചെയ്യാം'
ഇത്തവണ സ്വാതിയുടെ മറുപടിക്ക് നിര്‍വികാരതയില്‍ കവിഞ്ഞ ഒരുറപ്പുണ്ടായിരുന്നു
അങ്ങേത്തലക്കല്‍ ഒരു നിമിഷത്തേക്ക് മൗനം
'അത് മതി '
കോൾ എപ്പോഴോ കട്ട് ആയി .കൊടുത്ത വാഗ്ദാ നത്തെക്കുറിച്ചോര്‍ത്ത് അവള്‍ അറിയാതെ ചിരിച്ചു .കൊല്ലാനാണ് ആവശ്യ പ്പെട്ടിരിക്കുന്നത്. അതും ഒരു ഡോക്ടറോട്.ചിലപ്പോള്‍ മോക്ഷം കിട്ടുന്നതിനവും. രണ്ടാം ദൈവങ്ങളാണല്ലോ ..പറയാന്‍ കരുതി വച്ച്ചതിനെയൊക്കെ മറികടന്ന ആ ആവശ്യം പ്രണയത്തിന്റെ സ്ഥിരം ക്ലീഷേകള്‍ക്കുമപ്പുറം ആത്മാര്‍ത്ഥമാ ണെന്നു നന്നായി അറിയാമായിരുന്നു.അത് കൊണ്ട് തന്നെ അജീര്‍ണം പിടിപ്പിക്കുന്ന കുറെ സാമാന്യ തത്വങ്ങള്‍ വെറുതെ വിളമ്പാന്‍ തോന്നിയില്ല..നിര്‍ഭാഗ്യത്തിന്‍റെ വിധിക്കുറിപ്പായി ,സംഭവിക്കാന്‍ നേരിയ സാധ്യത മാത്രമുള്ള ഒരു പതനത്തിലും കൂടെയുണ്ടാകുമെന്ന ഉറപ്പായി അതിനെ കഴുകിക്കളയുന്നതാകും നല്ലത്.അവള്‍ സ്വയം സമാധാനിച്ചു..ക്ഷീണത്തിനെ കൂട്ട് പിടിച്ച് പുതപ്പിലേ ക്ക് ഊളിയിട്ടു
**********
അരണ്ട വെളിച്ചം മാത്രമുള്ള മുറിയിലെ ഡറ്റോള്‍ മണമുള്ള കട്ടിലില്‍ നിന്ന് നീണ്ട് കൊലുന്നനെ ഒരു കൈ ഉയര്‍ന്നുവന്നു..ആ വിരല്‍ തുമ്പുകളിലെ ശോണിമ പെട്ടന്നില്ലാതായി..സ്വാതി കണ്ണുകള്‍ വലിച്ചു തുറന്നു.ഇരുട്ട് മാത്രം-അകവും പുറവും.രണ്ടു മണിയോടടുക്കുകയാണ്.ഒരു വോഡ്‌ക്ക കഴിക്കണമെന്നാണ്അവള്‍ക്ക് ആദ്യം തോന്നിയത്..
നീലയും മഞ്ഞയും വിളക്കുകള്‍ ഇടവിട്ട് തെളിഞ്ഞു നില്‍ക്കുന്ന നവി മുംബയിലെ ഒരിക്കലും ഉറക്കമില്ലാത്ത നെടുങ്കന്‍ പാതയിലൂടെ ഓരം ചേര്‍ന്ന് നടന്നു തുടങ്ങി.അരിച്ചിറങ്ങുന്ന തണുപ്പ് പതുക്കെയെങ്ങിലും മാംസവും തുളക്കാന്‍ തുടങ്ങിയിരുന്നു.പബ്ബിൽ കേട്ട് മറന്ന ഏതോ ഹിന്ദി പാട്ട് ഒഴുകുന്നുണ്ടായിരുന്നു ..ജനലിലെ മഞ്ഞു തുള്ളികള്‍ വെറുതെ തുടച്ചു മാറ്റുമ്പോള്‍ ഒരേ ഒരു ചോദ്യമായിരുന്നു മനസ്സില്‍.എന്തേ തനിക്കവനോട് ഒരിക്കലും പ്രണയം തോന്നാതിരുന്നത്??ലഹരിയുടെ ചവര്‍പ്പിനുമപ്പുറം ആ ചോദ്യത്തിന് ഒരുത്തരമില്ലെന്ന കയ്പ്പ് മാത്രം തൊണ്ടയില്‍ അവശേഷിച്ചു..
******
'കിരണ്‍,നിന്നെക്കാള്‍ നല്ലൊരു സുഹൃത്തിനെ എനിക്ക് കിട്ടില്ല അതെനിക്കുറപ്പാണ്"
അവന്‍ ചിരിച്ചു. തികട്ടി വന്ന നിരാശ ഒളിപ്പിക്കാന്‍ അവനു മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
"ആവട്ടെ .എന്‍റെ പ്രണയം എന്‍റെത് മാത്രമാവട്ടെ..സൊ നേരം കൊല്ലുന്ന ആലോസരപ്പെടുത്തലുകള്‍ ഇനിയില്ല .ഐ ആം ഗോയിംഗ് അവേ..എന്നില്‍ നിന്ന് രക്ഷപെടാന്‍ ഒരവസരം..നിനക്ക് വേണ്ടി പടച്ചത് എന്നേക്കാള്‍ വര്‍ക്കത്തുള്ള ഒരുത്തനെയയിരിക്കും.."
ചിരി മായുന്നതിനു മുമ്പ് അവന്‍ തിരിഞ്ഞു നടന്നു ..
ട്രെയിന്‍ നീങ്ങിത്തുടങ്ങി.സ്വാതി തിരിഞ്ഞു നോക്കിയില്ല .തലയില്‍ ഒരു മരവിപ്പ് മാത്രം ബാക്കി നിന്നു .രക്ഷപെടാന്‍ പഴുതുകളില്ലെന്നറിഞ്ഞിട്ടും കൈകാലിട്ടടിക്കുന്നവന്റെ നിസ്സഹായത.
പ്രണയത്തിന്‍റെ നിറങ്ങളെ മറ്റെന്തിനെക്കാളുമേറെ വെറുത്തത് അന്നായിരുന്നു ..
******
'ഒന്ന് വിളിക്കാമായിരുന്നില്ലേ കിരണിനെ??' പറന്നു പോയ മൂന്ന് വർഷങ്ങൾക്കിപ്പുറം നവംബറിലെ തണുപ്പ് വകവയ്ക്കാതെ ,ബാല്‍ക്കണിയില്‍ ഉറങ്ങാത്ത നഗരത്തെ നോക്കി നില്‍ക്കുന്നതിനിടെ സ്വരൂപ് ചോദിച്ചു
'ഉം വിളിക്കണം'
"വിളിയ്ക്കണം. അഴകളവുകള്‍ക്ക് കോട്ടം വരാത്തിടത്തോളം കാമുകന്‍മാര്‍ക്ക് പഞ്ഞമുണ്ടാകില്ല.പക്ഷെ നല്ല കൂട്ടുകാരന്‍ വേണമെങ്കില്‍ തലേല്‍ വരക്കണം' .തന്ന്‍റെ കമ്പിളിപ്പുതപ്പ് പകുത്തു നല്കുമ്പോ ള്‍ സ്വാതി ഒന്ന് നോക്കി.അവന്റെ കണ്ണുകള്‍ ശാന്തമായിരുന്നു.രാത്രിയുടെ ഇടവേളകളില്‍ പേന കൊണ്ട് തന്റെ പിന്‍ കഴുത്തിലും നാഭിയിലും ചിത്രങ്ങള്‍ കോറു മ്പോള്‍ മാത്രം കണ്ട ശാന്തത..
"പ്രണയം ശരിക്കും പൈങ്കിളിയാണെടോ .അല്ലാത്തത് വളരെ കുറച്ചു മാത്രം. തന്‍റെ കിരണി ന്‍റെ പോലെയുള്ളത്.. ഒരിക്കലും അവസാനിക്കാത്തത് ..അതിനായല്ലേ ലോകം ഇപ്പോഴും നിലനില്‍ക്കുന്നത്.!!എന്‍റെ പെണ്ണിനെ ഞാനൊരിക്കലും ഇത്ര തീവ്രമായി അറിഞ്ഞില്ല.പ്രോബബ്ലി അതാവും ഷി ഈസ് നോ ലോംഗര്‍ മൈന്‍ '...അവളുടെ കണ്ണിലെ അമ്പരപ്പ് അവന്‍റെ പൊട്ടിച്ചിരിയില്‍ അലിഞ്ഞില്ലാതെയായി.
******
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കിരണ്‍ വീണ്ടും വാചാലനായി. ഒരു ഫ്രഞ്ച് സിനിമയെക്കുറിച്ച്.ഒരു യുവപുരോഹിതന് തെരുവില്‍ വച്ച് കാണുന്ന ചെമ്പന്‍ മുടിക്കാ രിയോടു തോന്നുന്ന തീവ്രമായ അനുരാഗം..മനസ്സിനോട് പട വെട്ടി പ്രണയത്തിനു മുന്‍പില്‍ കീഴടങ്ങുന്ന അയാള്‍ ആദ്യമായി ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത് അവശയായ അവളുടെ അമ്മയെ സന്ദര്‍ശിക്കാനാണ്.നിയതിയുടെ എല്ലാ ബന്ധങ്ങളും വേര്‍പെടുത്തി പ്രണയം പങ്കു വച്ച ആ രാത്രിയില്‍ അമ്മ തിരിച്ചറിയുന്നു എന്നോ തനിക്ക് നഷ്ടപ്പെട്ടുപോയ തന്‍റെ മകനാണ് അതെന്ന് ...
"ചിന്തിച് നോക്കൂ ഒരു കഥക്ക് നല്ല സ്പാര്‍ക്ക് കിട്ടും.ഉറപ്പായും എഴുതണം "
"തീര്‍ച്ചയായും എഴുതാം "
വാക്കുകള്‍ക്കപ്പുറം പരസ്പരമറിയവുന്നവരായി മൂന്നു വര്‍ഷങ്ങള്‍ തങ്ങളെ വളര്‍ത്തി എന്ന തിരിച്ചറിവ് തലയിലെ ആ മരവിപ്പിനെ പതിയെ ഇല്ലാതാക്കുന്നത് സ്വാതി അനുഭവിക്കുന്നുണ്ടായിരുന്നു
"ഹേയ് ,,ഒരു കാര്യം കൂടി.ഇത് പറഞ്ഞില്ലേല്‍ പിന്നെ മനസമാധാനം ഉണ്ടാകില്ല"
"എന്ത് ?"
"അധികമാരും കടന്നു ചെല്ലാത്ത ബംഗളൂരുവിലെ തെരുവുകളില്‍ എല്ലാം കിട്ടും. നിമിഷങ്ങള്‍ക്ക് നിറം സമ്മാനിക്കുന്നവ മുതല്‍ ബോധത്തിനെ നിയന്ത്രിക്കുന്നവ വരെ.പക്ഷെ ഒന്നിനും, ഒരു നിമിഷത്തേക്ക് പോലും നീ ഇല്ലെന്ന ചിന്തയെ മായ്ച്ചു കളയാന്‍ മാത്രം കഴിഞ്ഞില്ല"..എന്റെ ആത്യന്തികമായ പരാജയം ..അവനു വാക്കുകൾ മുറിഞ്ഞു
********
കോളിംഗ് ബെല്‍ പന്ത്രണ്ടാം തവണയും അവള്‍ ആഞ്ഞമര്‍ത്തി.ഉറക്കച്ചടവോടെ സ്വരൂപ് വാതില്‍ തുറന്നു "എന്നെ ഉറക്കില്ലന്നുള്ളത് നിന്‍റെ നേര്‍ച്ച്ചയാണോ??സ്ഥാനം തെറ്റിയിരുന്ന അവന്റെ കണ്ണട നേരെയാക്കി അവൾ നേരെ അടുക്കളയിലേക്ക് കയറി
കട്ടന്‍ കാപ്പിക്ക് മധുരം ചേര്‍ക്കുന്നതിനിടെ തുടങ്ങി..
''പറയണമെന്ന് പല തവണ വിചാരിച്ചതാണ് സ്വരൂപ്.. പക്ഷെ ധൈര്യം വന്നില്ല. ബട്ട് ഐ നീഡ് ടു സെ ദിസ്..ഞാന്‍ നിന്നെ പ്രണയിക്കുന്നു ..ഉപാധികളും നിബന്ധനകളുമില്ലാതെ ..ഐ ജസ്റ്റ് ലവ് യു. .
.ആവിപറക്കുന്ന കപ്പ് വാങ്ങുമ്പോള്‍ അവന്റെ കണ്ണുകളിലെ നനവ് സ്വാതി കണ്ടു..അവള്‍ തിരിഞ്ഞു നടന്നു.വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പുഞ്ചിരി ഒട്ടും ഭാരമില്ലാത്തതായിരുന്നു..
Subscribe to:
Posts (Atom)

