വാടിയ ചാമ്പക്കകള്‍
ഓര്‍മകളില്‍ തെളിഞ്ഞു ചുവക്കുന്ന ചിത്രം പെരിയാറിനു കുറുകെയുള്ള വഞ്ചി യാത്രയാണ്.ബസ് ഇറങ്ങി വള്ളക്കടവില്‍ നടന്നെതുംബോഴേക്കും അവശരായിട്ടുണ്ടാകും ഞാനും അനുജത്തിയും.എത്താറായി എന്നതിന്റെ അടയാളം കല്‍ വേലിയിലെ കുതുകല്ലിറങ്ങി ചെല്ലുംബോഴുള്ള വിശാലമായ റബ്ബര്‍ തോട്ടത്തില്‍ നിറയെ ഉള്ള കാക്കപ്പൂവുകലായിരുന്നു .വള്ളക്കാരന്‍ മിക്കവാറും സുദര്‍ശനന്‍ ചേട്ടന്‍ തന്നെയാകും പുഴയുടെ നടുക്കെതുമ്പോള്‍ വെള്ളം തെറ്റി തെറിപ്പിക്കാന്‍ നോക്കിയാല്‍ ശാസനയോടെ കണ്ണുകള്‍ നീളും.എല്ലാ മണ്ഡല കാലത്തും വലിയ രുദ്രാക്ഷവുമിട്ട് പെരിയ സ്വാമിയായി ഇരുമുടി എറ്റികൊടുക്കാന്‍ വരുംബോഴോക്കെയും സ്വാമിമാര്‍ എന്തിനാണ് വള്ളം തുഴയുന്നതെന്ന സംശയം പിന്നെയും ബലപ്പെടും..
വള്ളം ഇറങ്ങിയാലും നടക്കണം.ആദ്യം ചെറിയ കാടിന് നടുവിലൂടെ.ഇരുവശവും മജന്ത നിറത്തില്‍ കൂവപ്പൂവുകള്‍കാണാം.വലിച്ചു പരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അമ്മയുടെ കിഴുക്കില്‍ അവസാനിക്കും.ചീലച്ച്ചുവാട്
പാറയുടെ ഒരു വശതുള്ള ഗ്രൌണ്ട് കൂടി കഴിഞ്ഞാല്‍ പിന്നെ ഓട്ടമായിരിക്കും.ഇടക്കൊരു ഉറവയുണ്ട്.അതില്‍ കാല്‍ നനയാതെ ചാടിക്കടന്നാല്‍ പിന്നെ അവസാന ലാപ്പായി..നേരെ കല്ലുവിരിച്ച റോഡിലേക്ക്..(റോഡിനു മാത്രം ഇപ്പോഴും ഒരു മാറ്റവുമില്ല ).
തറവാടിനു ഗേറ്റ് ഇല്ല.മുളകൊണ്ടുള്ള മൂന്നു കടംബകലാണ്.അത് കൃത്യമായി പാകമാക്കുന്ന വിധത്തില്‍ തുളയുള്ള രണ്ടു മരപ്പലകകളും. മൂന്ന് മുളക്കൊലുകളും കൃത്യസ്ഥാനതനെങ്ങില്‍ സാഹസപ്പെട്ടു പിടിച്ച് കയരുകയെ നിവൃത്തിയുള്ളൂ.അവിടം മുതല്ക്കങ്ങോട്ട് ഹൃദയമിടിപ്പ് തനിയെ കൂടും
സ്വാഗതം ചെയ്ത് ഉമ്മറത്ത് ഒരു ഡസന്‍ കണ്ണുകള്‍ എങ്കിലും ഉണ്ടാകും ഏറിയവയിലും കാണുന്നത് നിസ്സ്ന്ഗതയോ പുച്ഛമോ ആയിരുന്നുവെന്നു നന്നായറിയാം.
കുട്ടിപ്പട സജീവമായിട്ടുണ്ടാകും .താമസിച്ചതിലുള്ള ജാള്യം മറച് വച്ച വേഗം തന്നെ കൂടും അവരോടൊപ്പം.വലതു വശത്തെ ഒതുക്കു കല്ലിറങ്ങിയാല്‍ മില്ലാണ്. അരി പോടിപ്പിക്കാനും നെല്ല് കുത്താനും ആ കരയുടെ മുഴുവന്‍ ആശ്രയം(അതവിടെ നില്കട്ടെ )കുറെ മാറി കിണറ്റിന്‍ കരയിലാണ് നമ്മുടെ രാജാത്തിമാര്‍ . ശുഷ്കിച്ചു തുടങ്ങി, പെട്ടന്ന് രണ്ടായി പിളര്‍ന്നു ആകെ ക്ഷീണിച്ച ചില്ലകളുമായി ഒന്ന്.കുറച്ചു മാറി ,ഒരുതരത്തിലും പിടിതരാതെ പൊങ്ങി ,നടുവെത്തുമ്പോള്‍ പൈന്‍ മരം പോലെ നിറയെ ചില്ലകളുമായി മറ്റൊന്ന്..ചാമ്പക്ക കണ്ടാല്‍ പക്ഷെ സഹിക്കില്ല.മെലിഞ്ഞവള്‍ ആണ് കേമി.ആകെ ചുവന്നു തുടുത്തൊരു നില്പുണ്ട് .മറ്റവള്‍ പതുക്കെ ചായം പൂശി വരുന്നതെ ഉണ്ടാവു..
ഇവരെയും കടന്നു കുറച്ചു കൂടി ഉള്ളിലേക്ക് നടന്നാല്‍ സ്ഥിരം ഊഞ്ഞാല്‍ കെട്ടുന്ന കൊക്കോ മരമായി.ഊഞ്ഞാലാടി ക്ഷീണിക്കുമ്പോഴാണ് ചാംബയാക്രമണം.കുട്ടികള്‍ക്ക് കയറാന്‍ പറ്റില്ല സംഘത്തില്‍ മൂത്ത ഏട്ടന്മാര്‍ തന്നെ ശരണം.എന്താ ഗമ.കൈയും കാലും പിടിച്ച കയറ്റി വിടും. മുണ്ടിന്‍ കോന്തലില്‍ ല്‍ ഒരു ദിവസത്തെക്കുള്ളതും കൊണ്ടാവും ഇറങ്ങി വരിക.(അവരുടെ കയറ്റത്തിന്റെ ശക്തി താങ്ങാന്‍ വയ്യാതെ വീഴുന്നത് പെറുക്കി എട്ക്കാനും സ്പെഷ്യല്‍ സ്ക്വാര്ദ് ഉണ്ട് .)
പിന്നെ വീതം വയ്ക്കലിന്റെ ബഹളമാണ്..അവരവരുടെ വീതവും കൊണ്ട് ആരും അറിയാതെ മില്ലിന്റെ ഉള്ളിലെത്തും.അതാണ് കൊള്ള സങ്കേതം.അടുക്കളയില്‍ നിന്നും ആരും കാണാതെ ഉപ്പു കല്ലുകളും അപ്പോഴേക്ക് എത്തിയിരുക്കും.കൂട്ടത്തിലെ കുറുമ്പി എന്റെ അനിയതിയാണ്.അവളെ പിണക്കാ തിരിക്കലാണ് എല്ലാരുടെയും പരമമായ ലക്‌ഷ്യം (അല്ലെങ്ങില്‍ കാറി പൊളിച്ചു കളയും.)
അങ്ങനെ ഒരു വീതം വയ്പ്പില്‍ കുഞ്ഞുമോളുടെ വാശിയില്‍ കൈയിലുണ്ടാരുന്നതില്‍ പകുതിയിലധികം നഷ്ടപ്പെട്ട് നിന്നപ്പോള്‍ അഞ്ചു ചേച്ചി ആണെന്ന് തോന്നുന്നു ആദ്യമാടി വാടിയ ചാമ്പങ്ങ പെറുക്കി തന്നത്. "വാടിയതാടി നല്ലത്.അതന് നല്ല മധുരം ഉണ്ട്
ശരിയാണ് .വാടിയവയ്ക്ക് മധുരം കൂടുതലാണ്.ഉപ്പു കൂട്ടി തിന്നാലും അതിനാണ് രുചി..പിന്നെപ്പിന്നെ അതൊരു ശീലമായി.ആര്‍ക്കും വേണ്ടാത്തതിനാല്‍ കിട്ടുന്നത് മുഴുവന്‍ ഞാനും ചേച്ചിയും പകുത്തെടുത്തു.
ഓരോ തവണ അവധിയുടെ കൂട്ടമണി മുഴങ്ങുമ്പോഴും വാടിയ ചാംബക്കകള്‍ ആയിരുന്നു രുന്നു മനസ് നിറയെ.ഇതിനിടക്കെപ്പോഴോ മടക്കലപ്പത്തി കുത്തി നിറുത്തി അതില്‍ ചവിട്ടി ചാംബയില്‍ കയറാനും പഠിച്ചു.ഈട്ടന്മാര്‍ ഇല്ലാത്തപ്പോള്‍ സംഘത്തിന്റെ ചമ്പക്ക ആവശ്യത്തിനു മാത്രം അങ്ങനെ ഒരു മുട്ടുമില്ലാതായി..എനിഇട്ടും വാടിയ ചാംബന്ഹയുടെ രുചിക്ക് ഒരു കുറവും വന്നില്ല.
സ്കൂള്‍ മാറി.എന്റെ അവധിക്കാലം എന്റേത് മാത്രമായി മാറി.ഞാന്‍ അവധിക്ക് വരുമ്പോഴെക്ക് എല്ലാവരും അവധി കഴിഞ്ഞ പോയിട്ടുണ്ടാകും.കുട്ടി സംഘം പതുക്കെ പതുക്കെ പൊഴിയാന്‍ തുടങ്ങി..തറവാട്ടിലേക്ക് അവധിക്കുള്ള പോക്ക് കുറഞ്ഞു..ഇടക്കെപ്പോഴെങ്ങിലും ഒന്നോടി ചെല്ലുമ്പോള്‍ അറിയാതെ അമ്മായിയോട് ചോദിക്കും.ചാമ്പക്ക ഉണ്ടോ?"ആര്‍ക്കു സമയം? ചാംബയില വീണു കിണര്‍ വൃത്തികെടാകുന്നു .ഉടനെ അത് വെട്ടണം" അമ്മായിയുടെ ഇളയവള്‍ തുമ്പി വന്നു സ്വകാര്യം പറഞ്ഞു"ഉണ്ണി ചേച്ചി ചാമ്പയില്‍ ല്‍ നിറയെ കായ്ചിട്ടുണ്ട് "മൂവരും വീണ്ടും ഇറങ്ങി.ഞരമ്പ് തെളിഞ്ഞു ചുക്കി ചുളിഞ്ഞ അമ്മൂമ്മ നില്കുന്നു;നിറയെ ചുവപ്പിച്ച് .മറ്റവള്‍ക്ക് ഒരു മാറ്റവുമില്ല ചുവന്നു തുടങ്ങുന്നതെയുള്ളൂ..
ഒന്ന് തൊട്ടതെയുള്ളൂ. തുമ്പിയുടെ പാവാട നിറയക്കാനുള്ളത് കിട്ടി ഞാന്‍ അറിയാതെ പറഞ്ഞു".വാടിയതും എടുത്തോ അതിനു നല്ല മധുരമാ"
വീട്ടിലുണ്ട് ഇപ്പോള്‍ രണ്ടു ചാംബകള്‍.കുട്ടിക്കാലത്തെ കൌതുകത്തിന് എപ്പോഴോ നാട്ടു വളര്തിയിതിയതാണ്.വേനലായാല്‍ രണ്ടു തവണ പൂക്കും.ചുറ്റുവട്ടത്തെ ചാമ്പക്ക മുഴുവനും കഴിഞ്ഞാലും വീടിലുണ്ടാകും നല്ല തുടുത്തവ,അതും കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍.വാടിയ ചാംബക്കകള്‍ പക്ഷെ രാവിലെ മുറ്റത്തെ കരിടിലകളുടെ കൂടെ ഒരു മൂലയില്‍ ഒതുങ്ങുന്നു.എന്നത്തേയും പോലെ ,ആര്‍ക്കും വേണ്ടാതെ..കുറെ നാള്‍ കൂടി ഇന്നലെ ചോട്ടില്‍ പരതി..ആകെ കിട്ടിയത് രണ്ടെണ്ണം..വാടിയതിനു ഇപ്പോഴും നല്ല മധുരം...

വാടിയചാമ്പയ്ക്കയ്ക്ക് അതിന്റെവെള്ളം വലിഞ്ഞുപോയിട്ട് മധുരക്കൂടുതല്‍ ഉണ്ടാകുമെന്നത് ചെറുപ്പത്തിലെ ഒരു വലിയ കണ്ടുപിടുത്തമായിരുന്നുഎനിക്കും... ,അതിനുള്ള സൂത്രപണിയായിരുന്നു ചാമ്പയ്ക്കാ ശേഖരിച്ചു വെയിലത്തിട്ടു വാട്ടിയെടുക്കുകയെന്നത് ഹ ഹ ഹ (ചാമ്പയ്ക്കായോടുള്ള പ്രിയം ഒരു തരിമ്പു പോലും കുറഞ്ഞിട്ടുമില്ലാട്ടോ.........:)
ReplyDeleteaashamsakal...... blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI...... vayikkane.....
Deletenice one
ReplyDeleteഎനിക്കും ഉണ്ടായിരുന്നു ഒരു ചാമ്പക്കാലം.. നല്ല നാടന്‍ ചാമ്പ.. അക്കാലം വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി :-)
ReplyDelete