Friday, 6 January 2012

കവിതയെഴുതാനിരുന്നു
കല്‍ക്കണ്ടമുട്ടായി പോലെ മധുരിക്കുന്ന വരികളും
പുഞ്ചിരി വിരിയിക്കുന്നോരവസാനവുമുള്ള കവിത 
നിരാശയും വെറിയും കൊതിയുമില്ലാതത് .
രണ്ടു വരി പൂക്കളെക്കുറിച്ച്  എഴുതി
പിന്നെ കുറച്ച് പ്രണയത്തെപ്പറ്റി
കണ്ണികള്‍ കൂടിയിണക്കാന്‍ വിഷമിച്ച്
രണ്ടുവരി മഴയെക്കുരിച്ചും കോറി
ആരുടെയോ നോട്ടുപുസ്തകത്തില്‍ നിന്ന്
മോഷ്ടിച്ച നാല് വരിയും....
എല്ലാം ആരോഹണ ക്രമത്തില്‍ അടുക്കിവച്ച്ചു
ആഹാ ഗംഭീരം,..
ഞാനെന്‍റെ കവിതയെ പറത്തി വിട്ടു
വാടിയ കുറെ പൂകളും
മൂര്‍ച്ചയുള്ള കല്ലുകളും അതിലൊട്ടി
കവിതക്ക് വീര്‍പ്പുമുട്ടി
പൂക്കളെക്കുറിച്ചെഴുതിയത്  വാടിക്കരിഞ്ഞു
പ്രേമം എച്ചുകെട്ടായി
മഴക്കെന്തു സംഭവിച്ചോ..
കട്ടതു മാത്രം പല്ലിളിച്ചു 
കവിതയില്‍ വീണ്ടും നിരാശ
ഞാന്‍ ആ കവിതക്കടലാസില്‍ കടല പൊതിഞ്ഞു
 


No comments:

Post a Comment