Sunday, 15 April 2012

"നിഴലുകള്‍ എണ്ണച്ചായം തീര്‍ത്ത  കോട്ടകള്‍ക്ക് പിറകില്‍
മൌനം നിത്യവ്രതമാക്കിയ മച്ചി മേഘങ്ങള്‍ക്കും അപ്പുറത്ത്
വെളിച്ചത്തിന്റെ ഒരു തുരുത്തുണ്ട്
അവിടെ,തളിര്‍ത്ത മുന്തിരി വള്ളികള്‍ മറക്കുട പിടിക്കുന്ന
പ്രണയത്തിന്റെ ഒരു നീര്ചാലുണ്ടത്രേ
ഒരിക്കലും വത്താതത്.."
വെറും കെട്ടുകഥയെന്നു  ഞാന്‍ പുച്ഛം പറഞ്ഞിട്ടും
അവന്റെ കണ്ണിലെ തിളക്കം മാഞ്ഞില്ല
ഊഷ്മാവ്  കൊണ്ട്ളന്ന് അവന്‍ കൊട്ടാരം കണ്ടെത്തി
നനുത്ത മന്ദഹാസം കൊണ്ട് പൂട്ടുകള്‍ തകര്‍ത്തു 
പ്രാണന്‍ കയറാക്കി, രക്തം കൊണ്ട് ഒതുക്കുകല്ലുകള്‍ പണിത്
കറുപ്പിന്‍റെ  ഗോപുരമുകളില്‍ നിന്ന്  മച്ചിമേഘങ്ങളെ തൊട്ടു.
മുന്തിരി വള്ളികള്‍ വകഞ്ഞു മാറ്റി ,കൈക്കുമ്പിള്‍ നിറയെ
കലര്‍പ്പില്ലാത്ത പ്രണയവുമായി അവന്‍ തിരികെ   വന്നപ്പോള്‍ പക്ഷെ 
കറുപ്പിന്‍റെ കോപ്രാട്ടികള്‍ ഒതുക്കുകല്ലുകളെ അലിയിച്ചു കളഞ്ഞു 
അടഞ്ഞില്ലാതാകുന്ന വാതിലിലൂടെ 
എനിക്കായ് കരുതിയ പ്രണയം അവന്‍ ഭൂമിയിലെക്കൊഴുക്കി
ഇരുട്ടിന്‍റെ കോട്ടകളെ അത് തകര്‍ത്തെറിഞ്ഞു 
ഒരു തുള്ളി മാത്രം എന്‍റെ നെറ്റിയില്‍ പതിച്ചു
എനിക്കതുപോലും താങ്ങാനായില്ല 
ഞാന്‍ വാവിട്ടു നിലവിളിച്ചു
 മച്ചിമേഘങ്ങള്‍ ഭൂമി തകര്‍ത്തു പെയ്തിറങ്ങി..
ഉറവ ഒരിക്കലും വറ്റില്ല
 അവന്റെ പ്രണയം അതിനുള്‍ക്കൊള്ളാവുന്നതിലും എത്രയോ അധികമാണ്.. 


   
    

Wednesday, 14 March 2012

വാടിയ ചാമ്പക്കകള്‍




ഓര്‍മകളില്‍ തെളിഞ്ഞു ചുവക്കുന്ന ചിത്രം പെരിയാറിനു കുറുകെയുള്ള  വഞ്ചി യാത്രയാണ്.ബസ് ഇറങ്ങി വള്ളക്കടവില്‍ നടന്നെതുംബോഴേക്കും അവശരായിട്ടുണ്ടാകും ഞാനും  അനുജത്തിയും.എത്താറായി എന്നതിന്റെ അടയാളം കല്‍ വേലിയിലെ കുതുകല്ലിറങ്ങി ചെല്ലുംബോഴുള്ള വിശാലമായ റബ്ബര്‍ തോട്ടത്തില്‍  നിറയെ ഉള്ള കാക്കപ്പൂവുകലായിരുന്നു  .വള്ളക്കാരന്‍ മിക്കവാറും സുദര്‍ശനന്‍ ചേട്ടന്‍ തന്നെയാകും പുഴയുടെ നടുക്കെതുമ്പോള്‍ വെള്ളം തെറ്റി തെറിപ്പിക്കാന്‍ നോക്കിയാല്‍ ശാസനയോടെ കണ്ണുകള്‍ നീളും.എല്ലാ മണ്ഡല കാലത്തും വലിയ രുദ്രാക്ഷവുമിട്ട്  പെരിയ സ്വാമിയായി ഇരുമുടി  എറ്റികൊടുക്കാന്‍ വരുംബോഴോക്കെയും സ്വാമിമാര്‍ എന്തിനാണ് വള്ളം തുഴയുന്നതെന്ന സംശയം പിന്നെയും ബലപ്പെടും..
വള്ളം ഇറങ്ങിയാലും നടക്കണം.ആദ്യം ചെറിയ കാടിന് നടുവിലൂടെ.ഇരുവശവും മജന്ത നിറത്തില്‍ കൂവപ്പൂവുകള്‍കാണാം.വലിച്ചു പരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അമ്മയുടെ കിഴുക്കില്‍ അവസാനിക്കും.ചീലച്ച്ചുവാട് 
 പാറയുടെ ഒരു വശതുള്ള ഗ്രൌണ്ട് കൂടി കഴിഞ്ഞാല്‍ പിന്നെ ഓട്ടമായിരിക്കും.ഇടക്കൊരു ഉറവയുണ്ട്.അതില്‍ കാല്‍ നനയാതെ ചാടിക്കടന്നാല്‍ പിന്നെ അവസാന ലാപ്പായി..നേരെ കല്ലുവിരിച്ച റോഡിലേക്ക്..(റോഡിനു മാത്രം ഇപ്പോഴും ഒരു മാറ്റവുമില്ല ).


തറവാടിനു ഗേറ്റ് ഇല്ല.മുളകൊണ്ടുള്ള മൂന്നു കടംബകലാണ്.അത് കൃത്യമായി പാകമാക്കുന്ന വിധത്തില്‍  തുളയുള്ള  രണ്ടു മരപ്പലകകളും. മൂന്ന് മുളക്കൊലുകളും കൃത്യസ്ഥാനതനെങ്ങില്‍ സാഹസപ്പെട്ടു  പിടിച്ച് കയരുകയെ  നിവൃത്തിയുള്ളൂ.അവിടം മുതല്ക്കങ്ങോട്ട്  ഹൃദയമിടിപ്പ് തനിയെ കൂടും
 സ്വാഗതം ചെയ്ത് ഉമ്മറത്ത് ഒരു ഡസന്‍ കണ്ണുകള്‍ എങ്കിലും ഉണ്ടാകും ഏറിയവയിലും  കാണുന്നത് നിസ്സ്ന്ഗതയോ പുച്ഛമോ ആയിരുന്നുവെന്നു  നന്നായറിയാം.
കുട്ടിപ്പട സജീവമായിട്ടുണ്ടാകും .താമസിച്ചതിലുള്ള ജാള്യം മറച് വച്ച വേഗം തന്നെ കൂടും അവരോടൊപ്പം.വലതു വശത്തെ ഒതുക്കു കല്ലിറങ്ങിയാല്‍ മില്ലാണ്. അരി പോടിപ്പിക്കാനും നെല്ല് കുത്താനും ആ  കരയുടെ മുഴുവന്‍ ആശ്രയം(അതവിടെ നില്കട്ടെ )കുറെ മാറി കിണറ്റിന്‍ കരയിലാണ് നമ്മുടെ രാജാത്തിമാര്‍ . ശുഷ്കിച്ചു തുടങ്ങി, പെട്ടന്ന് രണ്ടായി പിളര്‍ന്നു ആകെ ക്ഷീണിച്ച ചില്ലകളുമായി ഒന്ന്.കുറച്ചു മാറി ,ഒരുതരത്തിലും പിടിതരാതെ പൊങ്ങി ,നടുവെത്തുമ്പോള്‍  പൈന്‍ മരം പോലെ നിറയെ ചില്ലകളുമായി മറ്റൊന്ന്..ചാമ്പക്ക കണ്ടാല്‍ പക്ഷെ സഹിക്കില്ല.മെലിഞ്ഞവള്‍ ആണ്   കേമി.ആകെ ചുവന്നു തുടുത്തൊരു നില്പുണ്ട് .മറ്റവള്‍ പതുക്കെ ചായം പൂശി വരുന്നതെ ഉണ്ടാവു..
             ഇവരെയും കടന്നു കുറച്ചു കൂടി ഉള്ളിലേക്ക് നടന്നാല്‍ സ്ഥിരം ഊഞ്ഞാല്‍ കെട്ടുന്ന കൊക്കോ മരമായി.ഊഞ്ഞാലാടി ക്ഷീണിക്കുമ്പോഴാണ്  ചാംബയാക്രമണം.കുട്ടികള്‍ക്ക് കയറാന്‍ പറ്റില്ല സംഘത്തില്‍ മൂത്ത ഏട്ടന്മാര്‍ തന്നെ ശരണം.എന്താ ഗമ.കൈയും കാലും പിടിച്ച കയറ്റി വിടും. മുണ്ടിന്‍ കോന്തലില്‍ ല്‍ ഒരു ദിവസത്തെക്കുള്ളതും കൊണ്ടാവും ഇറങ്ങി വരിക.(അവരുടെ കയറ്റത്തിന്റെ  ശക്തി താങ്ങാന്‍ വയ്യാതെ വീഴുന്നത് പെറുക്കി എട്ക്കാനും സ്പെഷ്യല്‍  സ്ക്വാര്ദ് ഉണ്ട് .)
പിന്നെ വീതം വയ്ക്കലിന്റെ ബഹളമാണ്..അവരവരുടെ വീതവും കൊണ്ട് ആരും അറിയാതെ മില്ലിന്റെ ഉള്ളിലെത്തും.അതാണ് കൊള്ള സങ്കേതം.അടുക്കളയില്‍ നിന്നും ആരും കാണാതെ ഉപ്പു കല്ലുകളും അപ്പോഴേക്ക് എത്തിയിരുക്കും.കൂട്ടത്തിലെ കുറുമ്പി എന്റെ അനിയതിയാണ്.അവളെ പിണക്കാ തിരിക്കലാണ് എല്ലാരുടെയും പരമമായ ലക്‌ഷ്യം (അല്ലെങ്ങില്‍ കാറി പൊളിച്ചു കളയും.)
                        അങ്ങനെ ഒരു വീതം വയ്പ്പില്‍ കുഞ്ഞുമോളുടെ വാശിയില്‍ കൈയിലുണ്ടാരുന്നതില്‍ പകുതിയിലധികം നഷ്ടപ്പെട്ട് നിന്നപ്പോള്‍ അഞ്ചു ചേച്ചി ആണെന്ന് തോന്നുന്നു ആദ്യമാടി വാടിയ ചാമ്പങ്ങ പെറുക്കി തന്നത്. "വാടിയതാടി നല്ലത്.അതന് നല്ല മധുരം ഉണ്ട് 
    ശരിയാണ് .വാടിയവയ്ക്ക് മധുരം കൂടുതലാണ്.ഉപ്പു കൂട്ടി തിന്നാലും അതിനാണ് രുചി..പിന്നെപ്പിന്നെ അതൊരു ശീലമായി.ആര്‍ക്കും വേണ്ടാത്തതിനാല്‍ കിട്ടുന്നത് മുഴുവന്‍ ഞാനും ചേച്ചിയും പകുത്തെടുത്തു.


ഓരോ തവണ അവധിയുടെ കൂട്ടമണി മുഴങ്ങുമ്പോഴും വാടിയ ചാംബക്കകള്‍ ആയിരുന്നു രുന്നു മനസ് നിറയെ.ഇതിനിടക്കെപ്പോഴോ മടക്കലപ്പത്തി കുത്തി നിറുത്തി അതില്‍ ചവിട്ടി ചാംബയില്‍ കയറാനും പഠിച്ചു.ഈട്ടന്മാര്‍ ഇല്ലാത്തപ്പോള്‍ സംഘത്തിന്റെ ചമ്പക്ക ആവശ്യത്തിനു മാത്രം അങ്ങനെ ഒരു മുട്ടുമില്ലാതായി..എനിഇട്ടും വാടിയ ചാംബന്ഹയുടെ രുചിക്ക് ഒരു കുറവും വന്നില്ല.
                             സ്കൂള്‍ മാറി.എന്റെ അവധിക്കാലം എന്റേത് മാത്രമായി മാറി.ഞാന്‍ അവധിക്ക് വരുമ്പോഴെക്ക് എല്ലാവരും അവധി കഴിഞ്ഞ പോയിട്ടുണ്ടാകും.കുട്ടി സംഘം പതുക്കെ പതുക്കെ പൊഴിയാന്‍ തുടങ്ങി..തറവാട്ടിലേക്ക് അവധിക്കുള്ള പോക്ക് കുറഞ്ഞു..ഇടക്കെപ്പോഴെങ്ങിലും ഒന്നോടി ചെല്ലുമ്പോള്‍ അറിയാതെ അമ്മായിയോട് ചോദിക്കും.ചാമ്പക്ക ഉണ്ടോ?"ആര്‍ക്കു സമയം? ചാംബയില വീണു കിണര്‍ വൃത്തികെടാകുന്നു .ഉടനെ അത് വെട്ടണം" അമ്മായിയുടെ ഇളയവള്‍ തുമ്പി വന്നു  സ്വകാര്യം പറഞ്ഞു"ഉണ്ണി ചേച്ചി ചാമ്പയില്‍ ല്‍ നിറയെ കായ്ചിട്ടുണ്ട് "മൂവരും വീണ്ടും ഇറങ്ങി.ഞരമ്പ്‌ തെളിഞ്ഞു ചുക്കി ചുളിഞ്ഞ   അമ്മൂമ്മ നില്കുന്നു;നിറയെ ചുവപ്പിച്ച് .മറ്റവള്‍ക്ക് ഒരു മാറ്റവുമില്ല ചുവന്നു തുടങ്ങുന്നതെയുള്ളൂ..
ഒന്ന് തൊട്ടതെയുള്ളൂ. തുമ്പിയുടെ പാവാട  നിറയക്കാനുള്ളത് കിട്ടി ഞാന്‍ അറിയാതെ പറഞ്ഞു".വാടിയതും എടുത്തോ  അതിനു നല്ല മധുരമാ"
                                                 വീട്ടിലുണ്ട് ഇപ്പോള്‍ രണ്ടു ചാംബകള്‍.കുട്ടിക്കാലത്തെ കൌതുകത്തിന് എപ്പോഴോ നാട്ടു വളര്തിയിതിയതാണ്.വേനലായാല്‍ രണ്ടു തവണ പൂക്കും.ചുറ്റുവട്ടത്തെ ചാമ്പക്ക മുഴുവനും  കഴിഞ്ഞാലും വീടിലുണ്ടാകും നല്ല തുടുത്തവ,അതും കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍.വാടിയ ചാംബക്കകള്‍ പക്ഷെ രാവിലെ മുറ്റത്തെ  കരിടിലകളുടെ കൂടെ ഒരു മൂലയില്‍ ഒതുങ്ങുന്നു.എന്നത്തേയും പോലെ ,ആര്‍ക്കും വേണ്ടാതെ..കുറെ നാള്‍ കൂടി ഇന്നലെ ചോട്ടില്‍ പരതി..ആകെ കിട്ടിയത് രണ്ടെണ്ണം..വാടിയതിനു ഇപ്പോഴും നല്ല മധുരം...

Wednesday, 1 February 2012

തലക്കെട്ടില്ലാത്തത് 
 
ആകസ്മികമായി ധനുഷ്കോടി ചിന്തകളില്‍..
കടലിന്‍റെ കുസൃതി ശവപ്പറംബാക്കിയ  പ്രതാപം.
ഭൂമിയുടെ  അറ്റമിതെന്നു പ്രഖ്യാപിച്ച്
അസ്തമയത്തിന്‍റെ അരുണിമ തന്‍റെ കൂട്ടുകാരിയുടെ കവിളില്‍ പകര്‍ന്ന 
ഒരു കാമുകനെക്കുറിച്ച് കേട്ടത് അതിലും ആകസ്മികം
ഒരു കൈയ്യകലത്തില്‍ നില്‍ക്കുന്ന സൂര്യനെ 
നിന്റെ കഷണ്ടിയുടെ  മുകളിലൂടെ കാണുമ്പോള്‍
അത് ലോകത്തേറ്റവും മനോഹര കാഴ്ചയെന്നു 
അന്നവനോദ് അവളുടെ കണ്ണുകള്‍ പറഞ്ഞത്രേ!
ഓരോ ദിവസവും നിനക്കാതെ പകരുന്ന കൌതുകങ്ങളെത്ര.
"എന്റെ പ്രണയത്തിന്റെ ചൂട് 
നിന്നിലേക്കിനിയും എത്തിയില്ലേ"യെന്ന
കൂട്ടുകാരന്‍റെ നിസ്സഹായമായ നിരാശയില്‍
മറുപടിയില്ലാതെ നിന്നപ്പോഴും 
എന്തോ..ആദ്യം തെളിഞ്ഞ ചിത്രം ധനുഷ്കോടിയായിരുന്നു .
നിരസിക്കപ്പെട്ടത്തിന്റെ  , കീഴടകിയതിന്റെയും പ്രതീകമായി 
കുറെ മണ്കൂനകളും ഇഷ്ടികച്ചുവരുകളും മാത്രം അവശേഷിക്കുമ്പോള്‍ 
കൂട്ടുകാരാ, ഒന്ന് പറയട്ടെ
നിന്‍റെ ശരികള്‍ എനിക്ക് സിദ്ധാന്തങ്ങളാണ് 
എന്ത് ചെയ്യാം 
ശരിയായ സമവാക്യങ്ങള്‍ പലതും
ഞാന്‍ ചേര്‍ത്തുവച്ച വിടവുകള്‍ തെറ്റായിരുന്നു..  

Friday, 6 January 2012

കവിതയെഴുതാനിരുന്നു
കല്‍ക്കണ്ടമുട്ടായി പോലെ മധുരിക്കുന്ന വരികളും
പുഞ്ചിരി വിരിയിക്കുന്നോരവസാനവുമുള്ള കവിത 
നിരാശയും വെറിയും കൊതിയുമില്ലാതത് .
രണ്ടു വരി പൂക്കളെക്കുറിച്ച്  എഴുതി
പിന്നെ കുറച്ച് പ്രണയത്തെപ്പറ്റി
കണ്ണികള്‍ കൂടിയിണക്കാന്‍ വിഷമിച്ച്
രണ്ടുവരി മഴയെക്കുരിച്ചും കോറി
ആരുടെയോ നോട്ടുപുസ്തകത്തില്‍ നിന്ന്
മോഷ്ടിച്ച നാല് വരിയും....
എല്ലാം ആരോഹണ ക്രമത്തില്‍ അടുക്കിവച്ച്ചു
ആഹാ ഗംഭീരം,..
ഞാനെന്‍റെ കവിതയെ പറത്തി വിട്ടു
വാടിയ കുറെ പൂകളും
മൂര്‍ച്ചയുള്ള കല്ലുകളും അതിലൊട്ടി
കവിതക്ക് വീര്‍പ്പുമുട്ടി
പൂക്കളെക്കുറിച്ചെഴുതിയത്  വാടിക്കരിഞ്ഞു
പ്രേമം എച്ചുകെട്ടായി
മഴക്കെന്തു സംഭവിച്ചോ..
കട്ടതു മാത്രം പല്ലിളിച്ചു 
കവിതയില്‍ വീണ്ടും നിരാശ
ഞാന്‍ ആ കവിതക്കടലാസില്‍ കടല പൊതിഞ്ഞു
 


Tuesday, 6 December 2011

മറവിയുടെയും ഓര്‍മയുടെയും ഇടവേളകളില്ലാതെ
പ്രണയം എന്റെ സിരകളില്‍ നിറച്ച കൂട്ടുകാരാ
 എന്‍റെ കരിവളച്ചില്ലുകള്‍ നിറച്ച പളുങ്ക്   കുപ്പിയില്‍ 
നിറമുള്ള വളപ്പൊട്ടുകള്‍ നീ ഒളിപ്പിച്ചു.
ചെമപ്പ് - നിന്‍റെ പ്രണയത്തിന്‍റെ   ലഹരിക്കായി
പച്ച-എന്‍റെ ആഹ്ലാദങ്ങളുടെ ഊര്‍വരത.
മഞ്ഞ -നിന്‍റെ (എന്‍റെയും)പ്രതീക്ഷകളുടെ തിരുശേഷിപ്പ്..
തുലാവര്‍ഷം പെയ്തുകൊണ്ടേയിരുന്നു..
അഭയത്തിന്റെ ഓലക്കീറുകള്‍ ചോര്‍ന്നുതുടങ്ങി
മഴതുള്ളികള്‍ക്കിടയിലെ നിശ്ശബ്ദതയില്‍
നിന്റെ ചുടുനിശ്വാസം ഞാന്‍ കേട്ടു
പക്ഷെ അത് അടുത്ത മഴയുടെ ചൂളംവിളിയായിരുന്നു
വളപ്പൊട്ടുകള്‍ മങ്ങിത്തുടങ്ങി
ആഹ്ലാദങ്ങളും പ്രതീക്ഷകളും എന്നേ  അപ്രസക്തമായി
ഒടുവില്‍ മഴ
നിറം മങ്ങിയ വളപ്പോട്ടുകളെ തച്ചുടച്ചു
ചെമന്നവ വീണ്ടും തുടുത്തു
നിന്റെ പ്രണയം,നിന്റെ രക്തം
അപ്പോഴും മഴയായി പെയ്തുകൊണ്ടിരുന്നു  
  



 
 





 
   



 

Tuesday, 29 November 2011





                           കുമ്പസാരം---
"'ആര്‍ത്തിരമ്പുന്ന കര്‍ക്കിടക മഴയാണ് നീ
നിനച്ചിരിക്കാതെ പെയ്ത്
നീര്ച്ചാല് പോലും ബാക്കിവയ്ക്കാതെ
എപ്പോഴോ മറയും--''---- --- --അവന്റെ വെളിപാട്
പക്ഷെ അവനറിഞ്ഞില്ല
ഞാനൊരു മരുഭൂമിയായിരുന്നുവെന്ന്‍
നിശ്വാസങ്ങളുടെ ഇടവേലകളിലും
വിയര്‍പ്പിന്റെ ഊഷരതയിലും
മാംസപിണ്ടങ്ങള്‍     മാത്രം കാമിച്ച മരുഭൂമി
വെറിയുടെ മണല്‍ക്കാറ്റ്    കൊണ്ട് 
അവസാന തുള്ളി ജീവനെയും ഊറ്റിയെടുത്ത് 
വറുതി വിതച്ച  ഞാന്‍ മഴയെ വെല്ലുവിളിച്ചു
എന്നാല്‍
എന്റെ ജീവനെയുനര്‍ത്താന്‍ മേഘം കറുത്തപ്പോള്‍ 
എന്നിലെ ഉറവകള്‍ വീണ്ടും ചുരന്നപ്പോള്‍
ആത്മനിന്ദയോടെ ഞാന്‍ അവനെ തിരഞ്ഞു
ഞാനറിഞ്ഞില്ല.. എനിക്ക്മഴയായത് 
അവന്റെ കണ്ണുനീരിന്റെ, ജീവന്റെയും അവസാന തുള്ളിയയിരുന്നെന്ന്..

  
 
  





 


 

 
   

Monday, 5 July 2010

खामोशियाँ बेहद खुबसूरत हैं
विष कन्या की तरह..
मुचे तो आदत हैं
चाहे जितनी भी वो धसे प्यार बढती हु उससे
घडी के सुइओ क अंतराल में
बारिश में टपकती आसुओं में
पंखे की कद्कदाहत में
एक प्याला प्यास को तरसता मरीज़ में
खलबली सडको में.कालेज कके उजियाले कोनों में
एक दूजे क लिए बने मिथुनों क रति में
दम घुटते बहसों में,नस के गति में
नाकामयाब अस्तित्व तलाश में
चाट रूम के अनजाने चेहरों में एहसासों में,भावनाओं में भी,
क्या करू,बस इसे ही खोजती हु
डर हैं,अब ये सपनो को न धसे.
शायद देर हो चुकी हैं
कच्चे खून को ये ऐसे चूम लिया
की सपने भी खामोश हैं
आखरी दम तक साथ देना मेरा
साए से ज्यादा अब तुम पर भरोसा हैं.