Tuesday 6 December 2011

മറവിയുടെയും ഓര്‍മയുടെയും ഇടവേളകളില്ലാതെ
പ്രണയം എന്റെ സിരകളില്‍ നിറച്ച കൂട്ടുകാരാ
 എന്‍റെ കരിവളച്ചില്ലുകള്‍ നിറച്ച പളുങ്ക്   കുപ്പിയില്‍ 
നിറമുള്ള വളപ്പൊട്ടുകള്‍ നീ ഒളിപ്പിച്ചു.
ചെമപ്പ് - നിന്‍റെ പ്രണയത്തിന്‍റെ   ലഹരിക്കായി
പച്ച-എന്‍റെ ആഹ്ലാദങ്ങളുടെ ഊര്‍വരത.
മഞ്ഞ -നിന്‍റെ (എന്‍റെയും)പ്രതീക്ഷകളുടെ തിരുശേഷിപ്പ്..
തുലാവര്‍ഷം പെയ്തുകൊണ്ടേയിരുന്നു..
അഭയത്തിന്റെ ഓലക്കീറുകള്‍ ചോര്‍ന്നുതുടങ്ങി
മഴതുള്ളികള്‍ക്കിടയിലെ നിശ്ശബ്ദതയില്‍
നിന്റെ ചുടുനിശ്വാസം ഞാന്‍ കേട്ടു
പക്ഷെ അത് അടുത്ത മഴയുടെ ചൂളംവിളിയായിരുന്നു
വളപ്പൊട്ടുകള്‍ മങ്ങിത്തുടങ്ങി
ആഹ്ലാദങ്ങളും പ്രതീക്ഷകളും എന്നേ  അപ്രസക്തമായി
ഒടുവില്‍ മഴ
നിറം മങ്ങിയ വളപ്പോട്ടുകളെ തച്ചുടച്ചു
ചെമന്നവ വീണ്ടും തുടുത്തു
നിന്റെ പ്രണയം,നിന്റെ രക്തം
അപ്പോഴും മഴയായി പെയ്തുകൊണ്ടിരുന്നു  
  



 
 





 
   



 

Tuesday 29 November 2011





                           കുമ്പസാരം---
"'ആര്‍ത്തിരമ്പുന്ന കര്‍ക്കിടക മഴയാണ് നീ
നിനച്ചിരിക്കാതെ പെയ്ത്
നീര്ച്ചാല് പോലും ബാക്കിവയ്ക്കാതെ
എപ്പോഴോ മറയും--''---- --- --അവന്റെ വെളിപാട്
പക്ഷെ അവനറിഞ്ഞില്ല
ഞാനൊരു മരുഭൂമിയായിരുന്നുവെന്ന്‍
നിശ്വാസങ്ങളുടെ ഇടവേലകളിലും
വിയര്‍പ്പിന്റെ ഊഷരതയിലും
മാംസപിണ്ടങ്ങള്‍     മാത്രം കാമിച്ച മരുഭൂമി
വെറിയുടെ മണല്‍ക്കാറ്റ്    കൊണ്ട് 
അവസാന തുള്ളി ജീവനെയും ഊറ്റിയെടുത്ത് 
വറുതി വിതച്ച  ഞാന്‍ മഴയെ വെല്ലുവിളിച്ചു
എന്നാല്‍
എന്റെ ജീവനെയുനര്‍ത്താന്‍ മേഘം കറുത്തപ്പോള്‍ 
എന്നിലെ ഉറവകള്‍ വീണ്ടും ചുരന്നപ്പോള്‍
ആത്മനിന്ദയോടെ ഞാന്‍ അവനെ തിരഞ്ഞു
ഞാനറിഞ്ഞില്ല.. എനിക്ക്മഴയായത് 
അവന്റെ കണ്ണുനീരിന്റെ, ജീവന്റെയും അവസാന തുള്ളിയയിരുന്നെന്ന്..