Thursday 20 September 2012

                               അര്‍ത്ഥവിരാമങ്ങള്‍                    

                 "സ്വാതീ, പകൽ  നക്ഷത്രങ്ങൾ ..ഉഗ്രൻ സിനിമ.നീ എന്തായാലും കാണണം പറ്റുമെങ്കിൽ നാളെത്തന്നെ".. ഈവനിംഗ് ഷിഫ്റ്റ്‌ന്റെ സകല ശ്വാസം മുട്ടലും ഷവറിനടിയിൽ കഴുകിക്കള ഞ്ഞ്  പതിവ് കട്ടൻ കാപ്പി ചുണ്ടോട്  ചേർക്കുമ്പോൾ കിരണിന്റെ  വിളി വന്നു   .അനുരാഗമാം വിഷം ചില്ലുപാത്രം നിറയെ പകര്‍ന്നു തന്ന അജ്ഞാത കാമുകി സ്വന്തം ഭാര്യ തന്നെയാണെന്നറിയാത്ത  നായകന്‍,ഒടുവില്‍ പ്രണയത്തിന്റെ പാരമ്യത്തില്‍ മരണം ഇരക്കുമ്പോള്‍ അവള്‍ മരണം ദാനമായി  കൊടുക്കുന്നു...."കിരണ്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടേയിരുന്നു..പാതിയടഞ്ഞ കണ്ണുകളോടെ അവനെ കേൾക്കുന്നതിനിടയിൽ ഒട്ടും പ്രതീക്ഷിക്കതെയയിരുന്നു   അവന്റെ അടുത്ത ചോദ്യം 


                                'എന്നെങ്കി ലും ഒരിക്കല്‍ എഴുന്നേല്‍ക്കാനാവാത്ത വിധം രോഗത്തിന്‍റെ കരിമ്പടത്തിനടിയിലേ ക്ക് ഞാന്‍ തളയ്ക്കപ്പെട്ടാല്‍ ഒന്ന് വരുമോ എന്നെ കാണാന്‍?'

"ഉം"

 'ആശ്വസിപ്പിക്കാനല്ല ,എന്റെ വേദനയറുത്തു തരാന്‍?'

'ഉം'

'അന്നൊരുപക്ഷേ  എന്റെ കണ്ണിലെ ദൈന്യത മറ്റാര്‍ക്കും വായിക്കാന്‍ കഴിയില്ല.എന്റെ ചിന്തകളെ മറ്റാര്‍ക്കും അനുഭവിക്കാനും കഴിയില്ല. നിനക്കതിനു കഴിയും.നിനക്കേ  കഴിയൂ .ദേര്‍ ആര്‍ മേനി വെയ്സ് ടു  കില്‍ എ പേര്‍സന്‍. .അതിലെതെന്കിലുമൊന്ന്   എനിക്ക് വേണ്ടി തിരഞ്ഞെടുക്കുമോ?'

'ഉം ചെയ്യാം'
ഇത്തവണ  സ്വാതിയുടെ മറുപടിക്ക് നിര്‍വികാരതയില്‍ കവിഞ്ഞ ഒരുറപ്പുണ്ടായിരുന്നു
അങ്ങേത്തലക്കല്‍ ഒരു നിമിഷത്തേക്ക്  മൗനം
'അത്  മതി '

കോൾ എപ്പോഴോ കട്ട്‌ ആയി .കൊടുത്ത വാഗ്ദാ നത്തെക്കുറിച്ചോര്‍ത്ത്   അവള്‍ അറിയാതെ ചിരിച്ചു .കൊല്ലാനാണ് ആവശ്യ പ്പെട്ടിരിക്കുന്നത്. അതും ഒരു ഡോക്ടറോട്.ചിലപ്പോള്‍ മോക്ഷം കിട്ടുന്നതിനവും. രണ്ടാം ദൈവങ്ങളാണല്ലോ ..പറയാന്‍ കരുതി വച്ച്ചതിനെയൊക്കെ  മറികടന്ന ആ ആവശ്യം പ്രണയത്തിന്റെ സ്ഥിരം ക്ലീഷേകള്‍ക്കുമപ്പുറം  ആത്മാര്‍ത്ഥമാ ണെന്നു നന്നായി അറിയാമായിരുന്നു.അത് കൊണ്ട് തന്നെ അജീര്‍ണം പിടിപ്പിക്കുന്ന കുറെ സാമാന്യ തത്വങ്ങള്‍ വെറുതെ വിളമ്പാന്‍  തോന്നിയില്ല..നിര്‍ഭാഗ്യത്തിന്‍റെ  വിധിക്കുറിപ്പായി ,സംഭവിക്കാന്‍ നേരിയ സാധ്യത മാത്രമുള്ള ഒരു പതനത്തിലും  കൂടെയുണ്ടാകുമെന്ന  ഉറപ്പായി അതിനെ കഴുകിക്കളയുന്നതാകും  നല്ലത്.അവള്‍ സ്വയം സമാധാനിച്ചു..ക്ഷീണത്തിനെ കൂട്ട് പിടിച്ച് പുതപ്പിലേ ക്ക് ഊളിയിട്ടു 
                                         **********
                        അരണ്ട വെളിച്ചം മാത്രമുള്ള മുറിയിലെ ഡറ്റോള്‍ മണമുള്ള കട്ടിലില്‍ നിന്ന് നീണ്ട്  കൊലുന്നനെ ഒരു കൈ ഉയര്‍ന്നുവന്നു..ആ വിരല്‍ തുമ്പുകളിലെ ശോണിമ പെട്ടന്നില്ലാതായി..സ്വാതി കണ്ണുകള്‍ വലിച്ചു തുറന്നു.ഇരുട്ട്  മാത്രം-അകവും പുറവും.രണ്ടു  മണിയോടടുക്കുകയാണ്.ഒരു വോഡ്‌ക്ക കഴിക്കണമെന്നാണ്അവള്‍ക്ക്  ആദ്യം തോന്നിയത്..
                               നീലയും മഞ്ഞയും വിളക്കുകള്‍ ഇടവിട്ട്‌ തെളിഞ്ഞു നില്‍ക്കുന്ന നവി മുംബയിലെ  ഒരിക്കലും ഉറക്കമില്ലാത്ത നെടുങ്കന്‍ പാതയിലൂടെ ഓരം   ചേര്‍ന്ന്  നടന്നു തുടങ്ങി.അരിച്ചിറങ്ങുന്ന തണുപ്പ് പതുക്കെയെങ്ങിലും മാംസവും തുളക്കാന്‍ തുടങ്ങിയിരുന്നു.പബ്ബിൽ കേട്ട് മറന്ന ഏതോ ഹിന്ദി പാട്ട് ഒഴുകുന്നുണ്ടായിരുന്നു ..ജനലിലെ  മഞ്ഞു തുള്ളികള്‍ വെറുതെ തുടച്ചു മാറ്റുമ്പോള്‍ ഒരേ ഒരു ചോദ്യമായിരുന്നു മനസ്സില്‍.എന്തേ  തനിക്കവനോട്‌  ഒരിക്കലും പ്രണയം തോന്നാതിരുന്നത്??ലഹരിയുടെ ചവര്‍പ്പിനുമപ്പുറം    ആ ചോദ്യത്തിന് ഒരുത്തരമില്ലെന്ന കയ്പ്പ്  മാത്രം തൊണ്ടയില്‍ അവശേഷിച്ചു..

                                             ******
'കിരണ്‍,നിന്നെക്കാള്‍ നല്ലൊരു സുഹൃത്തിനെ എനിക്ക് കിട്ടില്ല അതെനിക്കുറപ്പാണ്"

അവന്‍ ചിരിച്ചു. തികട്ടി വന്ന നിരാശ ഒളിപ്പിക്കാന്‍ അവനു മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 

"ആവട്ടെ .എന്‍റെ  പ്രണയം എന്‍റെത് മാത്രമാവട്ടെ..സൊ  നേരം കൊല്ലുന്ന ആലോസരപ്പെടുത്തലുകള്‍  ഇനിയില്ല .ഐ ആം ഗോയിംഗ് അവേ..എന്നില്‍  നിന്ന് രക്ഷപെടാന്‍ ഒരവസരം..നിനക്ക് വേണ്ടി പടച്ചത് എന്നേക്കാള്‍ വര്‍ക്കത്തുള്ള ഒരുത്തനെയയിരിക്കും.."

ചിരി മായുന്നതിനു മുമ്പ്  അവന്‍ തിരിഞ്ഞു നടന്നു ..
ട്രെയിന്‍ നീങ്ങിത്തുടങ്ങി.സ്വാതി തിരിഞ്ഞു നോക്കിയില്ല .തലയില്‍ ഒരു  മരവിപ്പ് മാത്രം  ബാക്കി നിന്നു .രക്ഷപെടാന്‍ പഴുതുകളില്ലെന്നറിഞ്ഞിട്ടും കൈകാലിട്ടടിക്കുന്നവന്റെ നിസ്സഹായത.
പ്രണയത്തിന്‍റെ  നിറങ്ങളെ മറ്റെന്തിനെക്കാളുമേറെ വെറുത്തത് അന്നായിരുന്നു ..

                                                       ******
                                          'ഒന്ന് വിളിക്കാമായിരുന്നില്ലേ കിരണിനെ??' പറന്നു പോയ മൂന്ന് വർഷങ്ങൾക്കിപ്പുറം നവംബറിലെ തണുപ്പ് വകവയ്ക്കാതെ ,ബാല്‍ക്കണിയില്‍ ഉറങ്ങാത്ത നഗരത്തെ നോക്കി നില്‍ക്കുന്നതിനിടെ സ്വരൂപ് ചോദിച്ചു

 'ഉം വിളിക്കണം'

"വിളിയ്ക്കണം. അഴകളവുകള്‍ക്ക് കോട്ടം വരാത്തിടത്തോളം കാമുകന്‍മാര്‍ക്ക് പഞ്ഞമുണ്ടാകില്ല.പക്ഷെ നല്ല കൂട്ടുകാരന്‍ വേണമെങ്കില്‍ തലേല്‍ വരക്കണം'  .തന്ന്‍റെ  കമ്പിളിപ്പുതപ്പ് പകുത്തു നല്കുമ്പോ ള്‍ സ്വാതി ഒന്ന് നോക്കി.അവന്റെ കണ്ണുകള്‍ ശാന്തമായിരുന്നു.രാത്രിയുടെ ഇടവേളകളില്‍ പേന കൊണ്ട് തന്റെ പിന്‍ കഴുത്തിലും നാഭിയിലും ചിത്രങ്ങള്‍ കോറു മ്പോള്‍ മാത്രം കണ്ട  ശാന്തത..

"പ്രണയം ശരിക്കും പൈങ്കിളിയാണെടോ .അല്ലാത്തത് വളരെ കുറച്ചു മാത്രം.  തന്‍റെ  കിരണി ന്‍റെ പോലെയുള്ളത്.. ഒരിക്കലും അവസാനിക്കാത്തത് ..അതിനായല്ലേ ലോകം ഇപ്പോഴും  നിലനില്‍ക്കുന്നത്.!!എന്‍റെ   പെണ്ണിനെ ഞാനൊരിക്കലും ഇത്ര തീവ്രമായി അറിഞ്ഞില്ല.പ്രോബബ്ലി അതാവും ഷി  ഈസ്‌ നോ ലോംഗര്‍   മൈന്‍ '...അവളുടെ കണ്ണിലെ അമ്പരപ്പ് അവന്‍റെ  പൊട്ടിച്ചിരിയില്‍ അലിഞ്ഞില്ലാതെയായി.
                                               ******
                           മൂന്നു  വര്‍ഷങ്ങള്‍ക്ക് ശേഷം കിരണ്‍ വീണ്ടും വാചാലനായി. ഒരു ഫ്രഞ്ച് സിനിമയെക്കുറിച്ച്.ഒരു യുവപുരോഹിതന് തെരുവില്‍ വച്ച് കാണുന്ന ചെമ്പന്‍ മുടിക്കാ രിയോടു തോന്നുന്ന തീവ്രമായ അനുരാഗം..മനസ്സിനോട്‌  പട വെട്ടി പ്രണയത്തിനു മുന്‍പില്‍ കീഴടങ്ങുന്ന അയാള്‍ ആദ്യമായി ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത് അവശയായ അവളുടെ അമ്മയെ സന്ദര്‍ശിക്കാനാണ്.നിയതിയുടെ എല്ലാ ബന്ധങ്ങളും  വേര്‍പെടുത്തി പ്രണയം പങ്കു വച്ച ആ രാത്രിയില്‍ അമ്മ തിരിച്ചറിയുന്നു എന്നോ തനിക്ക് നഷ്ടപ്പെട്ടുപോയ തന്‍റെ  മകനാണ് അതെന്ന്‌ ...
"ചിന്തിച് നോക്കൂ  ഒരു കഥക്ക് നല്ല സ്പാര്‍ക്ക് കിട്ടും.ഉറപ്പായും എഴുതണം "
"തീര്‍ച്ചയായും എഴുതാം "

വാക്കുകള്‍ക്കപ്പുറം പരസ്പരമറിയവുന്നവരായി മൂന്നു വര്‍ഷങ്ങള്‍ തങ്ങളെ വളര്‍ത്തി എന്ന തിരിച്ചറിവ് തലയിലെ ആ മരവിപ്പിനെ പതിയെ ഇല്ലാതാക്കുന്നത് സ്വാതി അനുഭവിക്കുന്നുണ്ടായിരുന്നു
"ഹേയ് ,,ഒരു കാര്യം കൂടി.ഇത് പറഞ്ഞില്ലേല്‍ പിന്നെ മനസമാധാനം ഉണ്ടാകില്ല"
"എന്ത്‌ ?"
"അധികമാരും കടന്നു ചെല്ലാത്ത ബംഗളൂരുവിലെ തെരുവുകളില്‍ എല്ലാം കിട്ടും. നിമിഷങ്ങള്‍ക്ക് നിറം സമ്മാനിക്കുന്നവ മുതല്‍ ബോധത്തിനെ നിയന്ത്രിക്കുന്നവ വരെ.പക്ഷെ ഒന്നിനും, ഒരു നിമിഷത്തേക്ക്  പോലും നീ ഇല്ലെന്ന ചിന്തയെ മായ്ച്ചു കളയാന്‍  മാത്രം കഴിഞ്ഞില്ല"..എന്റെ ആത്യന്തികമായ പരാജയം ..അവനു വാക്കുകൾ മുറിഞ്ഞു 
                                                                       ********
                        കോളിംഗ് ബെല്‍ പന്ത്രണ്ടാം തവണയും അവള്‍ ആഞ്ഞമര്‍ത്തി.ഉറക്കച്ചടവോടെ സ്വരൂപ്‌  വാതില്‍ തുറന്നു "എന്നെ ഉറക്കില്ലന്നുള്ളത് നിന്‍റെ  നേര്‍ച്ച്ചയാണോ??സ്ഥാനം തെറ്റിയിരുന്ന അവന്റെ കണ്ണട നേരെയാക്കി അവൾ നേരെ അടുക്കളയിലേക്ക് കയറി 
 കട്ടന്‍ കാപ്പിക്ക് മധുരം ചേര്‍ക്കുന്നതിനിടെ തുടങ്ങി..
''പറയണമെന്ന് പല തവണ വിചാരിച്ചതാണ് സ്വരൂപ്‌.. പക്ഷെ ധൈര്യം വന്നില്ല. ബട്ട്  ഐ നീഡ്‌ ടു   സെ ദിസ്‌..ഞാന്‍ നിന്നെ പ്രണയിക്കുന്നു ..ഉപാധികളും  നിബന്ധനകളുമില്ലാതെ ..ഐ ജസ്റ്റ് ലവ് യു. .
.ആവിപറക്കുന്ന കപ്പ്  വാങ്ങുമ്പോള്‍  അവന്റെ കണ്ണുകളിലെ  നനവ്  സ്വാതി കണ്ടു..അവള്‍ തിരിഞ്ഞു നടന്നു.വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പുഞ്ചിരി ഒട്ടും  ഭാരമില്ലാത്തതായിരുന്നു..





  

5 comments:

  1. അഭിനന്ദനങ്ങള്‍ ..
    വളരെ നല്ല ചില വക്പ്രയോഗങ്ങള്‍, പുതുയവ്വനങ്ങല്‍ക്കില്ലാത്ത ആവിഷ്കാര തനിമ, പ്രായോഗികമായ ചില ആധുനിക സ്നേഹ ഭാവനകളെയും സമന്വയിപ്പിചിരിക്കുന്നു.. പക്ഷെ ഒരു സ്നേഹോപദേശം..
    ഒരു സാദാ വായനക്കാരന്റെ മനസ്സില്‍ സ്വയം ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങള്‍ ബാക്കി വെക്കുന്ന സാഹിത്യത്തിലെ നവ ശൈലി അറിഞ്ഞോ അറിയാതയോ കേറിക്കൂടിയെന്നു സംശയിക്കുന്നു.. ദയവായി രചനയിലെ അര്‍ദ്ധ ആശയ പൂര്‍ണത ഉറപ്പുവരുത്തുക.
    അവസാനമായി ഒരു സുഹൃത്തിന്റെ അഭിപ്രായം "പെണ്മയിലെ കരുത്ത് സാഹിത്യത്തിലേക്ക് പകര്‍ത്തുന്ന നിന്റെ ഉദ്യമങ്ങളില്‍ ഞാന്‍ കൂടെയുണ്ട്.. ദൈവം നല്‍കുന്ന അവസ്താന്തരങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നിന്നിലെക്കരിയാതെ അടിഞ്ഞു ചേരുന്ന കഥാബീജങ്ങളെ സ്വീകരിക്കാനുള്ള മനോനില എന്നെന്നും നിനക്ക് സ്വന്തമാകട്ടെ..".

    ReplyDelete
  2. കൃഷ്ണപ്രിയ ചേച്ചി,
    'ഇഷ്ടപ്പെട്ടു' എന്നു പറയുന്നില്ല. കാരണം അത് അല്പം പിശുക്കായി പോകും. വളരെ ഏറെ ഇഷ്ടപ്പെട്ടു. നല്ല ശൈലി, അര്‍ത്ഥ വ്യക്തതക്ക് ഒരു ഊന്നല്‍ കൊടുക്കണേ ചേച്ചി. കഥ ആസ്വാദനത്തിനു അത് വളരെ ആവശ്യമാണല്ലോ. ഇത്ര നല്ല ഒരു thread ഒരു നല്ല കഥയായിട്ടും സാധാരണക്കാരനായ വായനക്കാരനു മനസ്സിലായില്ലെങ്കില്‍ അത് കഥാകാരിയുടെ പരാജയമാണല്ലൊ. ഇനിയും എഴുതുക. ഒരു വായനക്കാരന്‍ കൂടി ഉണ്ട് കേട്ടോ..

    ReplyDelete
  3. കഥ കൊള്ളാം ; ഇഷ്ടപ്പെട്ടു . ഒരു ചെറിയ സംശയം മാത്രം ബാക്കിയായി ; ഈ "പ്രോബബ്ലി അതാവും ഷി ഈസ്‌ നോ ലോംഗര്‍ മൈന്‍ '.." ലെ "ഷീ" എന്ന് പറയുന്നത് അവൾ തന്നെയല്ലേ ?!

    ReplyDelete
    Replies
    1. nop.he had smbody else..thats wht i mean t say

      Delete
  4. എഴുത്ത് കൊള്ളാം
    നന്നായിരിക്കുന്നു
    ആശംസകൾ

    ReplyDelete