Thursday 27 September 2012


 അനന്തിനി 




ചാറ്റ് റൂമിലെ വിചിത്രമായ ഐ ഡി കളില്‍ പ്രശാന്ത് ബാനര്‍ജി അലക്ഷ്യ മായി പരതി .സൗഹൃദം മുതല്‍ രതി മുതല്‍ തീവ്രവാദം വരെ നിമിഷാര്‍ധത്തില്‍ ലഭ്യമാകുന്ന ഇരു നട ജാലകത്തിലേക്ക് അവന്‍ നിസ്സംഗതയോടെ നിഒക്കി

സ്ക്രീനില്‍ മിന്നി മറഞ്ഞു


അനന്തിനി ഹാസ്‌ ജോയിന്‍ദ് ദി റൂം


ഒട്ടൊരു കൌതുകത്തോടെ അയാള്‍ പതിവ് പല്ലവി എഴുതി


"ഹായ്


ഹവ്സ് യു"


മറുപടിയില്ല..പ്രശാന്ത് ബനര്‍ജിയെന്ന വിലപിടിപ്പുള്ള പാട്ടുകാരന്‍ തന്റെ ചാറ്റിംഗ് ഐ ഡി പരസ്യമാക്കിയത് മുതല്‍ അനുസ്യൂതം തുടരുന്ന പ്രണയാഭ്യര്‍ത്ഥനകള്‍ 
പത്രങ്ങള്‍ ഇപ്പോഴും ആഘോഷിക്കുകയാണ്..വൈകുന്ന ഒരു നിമിഷവും അസ്വസ്ഥമാക്കി.എന്തേ ഇവള്‍(അതോ ഇവനോ ) മാത്രമെന്നെ ഗൌനിക്കാത്തൂ ?

അവന്‍ വീണ്ടും അനന്തിനിയുടെ ശ്രദ്ധ ആകര്‍ഷിച്ചു'


'ആര്‍ യു ദേര്‍?


ഛെ താനെന്തിനു മറുപടിയില്ലാത്ത മുഖങ്ങളെപ്പറ്റി ചിന്തിക്കണം?


പക്ഷേ ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..ആരായിരിക്കും??


സ്ക്രീന്‍ വീണ്ടും മിന്നി


അനന്തിനി ഈസ്‌ ടൈപിംഗ്


ഹലോ മി അനന്തിനി


അയാള്‍ ശാന്തനായി.. സ്ഥിരം സല്ലാപങ്ങളുടെ നീണ്ട നിര പ്രതീക്ഷിച്ച അവനു പക്ഷെ വീണ്ടും തെറ്റി


യു നോ ഹൌ മേനി ബാര്‍സ് ഫോര്‍ ഹൌറ ബ്രിഡ്ജ്??


ഹൌ റ പാലത്തിന്‍റെ ബാറുകളെ ക്കുറിച്ച് താനെന്തിനറിയണം?എന്തിനര്‍ത്ഥമില്ലാത്ത ജല്‍പനങ്ങള്‍?അയാള്‍ മറുപടി എഴുതി വൈ ഷുഡ് ഐ ?വാട്ട്‌ ദി ഹെല്‍?


"ബികോസ് മൈ പ്രശാന്ത്‌ ഓള്‍വേസ് വന്‍ഡേര്‍ഡ് എ ബൌട്ട് ഇറ്റ്സ് ആര്‍കിറ്റെക്ചര്‍
"

അയാള്‍ വീണ്ടും അസ്വസ്ഥനായി ഇവള്‍ക്ക് വേണ്ടത് പ്രശാന്ത് ബാനര്‍ജിയെയല്ല മറ്റേതോ ഒരുവന്‍..ഒരുപക്ഷെ അവളുടെ പ്രിയപ്പെട്ടവന്‍


അവന്‍റെ മറുപടിക്ക് കാക്കാതെ അനന്തിനി പറഞ്ഞു..കല്‍ക്കട്ടയിലെ തെരുവുകളെ ക്കുറി ച്ച്,ദാമ്ടി ദാ യുടെ രസഗുള്ളയെക്കുറിച്ച് ,മച്ഝിദീകയെക്കുരിച്,,ആരെയും ഗൌനിക്കാത്ത പ്രശാന്ത് ആദ്യമായി ഒരു കേള്‍വിക്കാരനായി.ഇഷ്ടപ്പെടാത്ത വിഷയങ്ങളുടെ കേള്‍വിക്കാരന്‍


എന്തിനു താനവളെ കേള്‍ക്കണം?


ഓരോ തവണയും പ്രശാന്ത്‌ അദ്ഭുതത്തോടെ ആലോചിച്ചു.പക്ഷെ എന്തോ അവന്‍ കേട്ടുകൊണ്ടേയിരുന്നു


ഇടക്കെപ്പോഴോ തിടുക്കത്തില്‍ ഒന്ന് പ്രസ്താവിച്ചു


യു നോ ഹു  ഐ അം ??പ്രശാന്ത് ബാനര്‍ജീ ദി സിങ്ങര്‍:

.മറുപടി പെട്ടന്നായിരുന്നു

'ദാറ്റ്‌ ഡിസിന്റ്റ് മേക് എനി ഡിഫ്രന്‍സ്..അവന്റെ വജ്രായുധവും നിഷ്പ്രഭമായി


അനന്തിനി തുടര്‍ന്നുകൊണ്ടേയിരുന്നു


******


നിസാഗന്ധിപ്പൂവിന്റെ ചിത്രമുള്ള ആ പ്രൊഫൈല്‍ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് മാറിയത് വളരെ പെട്ടന്നായി ന്നു അവളുടെ ഇഷ്ടങ്ങള്‍ പലപ്പോഴും അവനെ അസ്വസ്ഥനാക്കി .ഒപ്പം അവളുടെ പ്രശാന്തിനെക്കുരിച് അസൂയയും ..ആ വാക്കുകള്‍ക്ക് വല്ലാത്തൊരു ഒഴുക്കുണ്ടാരിരുന്നു.ദുര്‍ഗാ വിസര്‍ജന്‍ സമയത്ത് അവസാന ദേവി പ്രതിമയും തന്നിലേക്കലിയിച്ച്, ശാന്തമായി ഒട്ടൊരാലാസ്യത്തോട് കൂടി ഒഴുകുന്ന ആര്‍ക്കും പിടികൊടുക്കാത്ത ഹുഗ്ലി പോലെ..എല്ലാത്തിനെക്കുറിച്ചും അവള്‍ വാചാലയായി.കടലിനെക്കു
റിച്ച്  ചേരികളെക്കുറിച്ച് , ടാഗോറി നെക്കുറിച്ച്, പുതിയ വസ്ത്രങ്ങളെക്കുറിച്ച്..സെകന്‍ട്‌ നെയിം എന്ന കോളം ഒരുഒരു ബാധ്യതയാവാതിരിക്കാന്‍ക്കാന്‍ മാത്രം ഔദാര്യം കാട്ടിയ ഏതോ ഒരു ബാനര്‍ജിയെയും ആ നാടിനെയും മറ്റെന്തിനെക്കാളും വെറുത്ത നിമിഷങ്ങളെ അവന്‍ തല്ക്കാലത്തെക്കെങ്കിലും മറന്നു..

            വീണ്ടും തിരക്കുകള്‍..ഓരോ നിമിഷങ്ങള്‍ക്കും കോടികളുടെ വിലയുള്ള,വെളിച്ചം മങ്ങാത്ത രാത്രികളില്‍ അവന്‍ പതഞ്ഞു പൊങ്ങാന്‍ തുടങ്ങി .മുഖവും ശബ്ദവുമില്ലാതെ എവിടെ നിന്നോ വന്ന വാക്കുകള്‍ സൃഷ്ടിച്ച അസ്വസ്ഥതകള്‍ ഇല്ലാതാവാന്‍ അവന്‍റെ ഓരോ പാട്ടിനും വേണ്ടി ഭ്രാന്തമായി കാത്തു നിറന്ന മുംബയിലെ ചാറ്റല്‍ മഴ വീഴുന്ന ഒരു വൈകുന്നേരം തന്നെ ധാരാളമായിരുന്നു..ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും വീണ്ടും പ്രകാശവേഗം


അഭിനന്ദനങ്ങളുടെയും ആരാധനയുടെയും തിരക്കൊഴിഞ്ഞ ഒരു ബോറന്‍ രാത്രിയില്‍ സ്ക്രീന്‍ വീണ്ടും മിന്നി


അനന്തിനി ഹാസ്‌ അപ്ഡേറ്റട് 
ഹേര്‍ പ്രൊഫൈല്‍...

ഛെ!!തനെന്തേ ഇവളെ മറന്നു?? അവനു വല്ലാത്ത ജാള്യത തോന്നി...ഇന്‍ബോക്സില്‍ അവളുടെ മെസേജുകളുടെ ഒരു നീആണ്ട നിര..കണ്ണുകള്‍ പ്രൊഫൈല്‍ അപ്  ഡേറ്റ്ല്‍ ഉടക്കി. കേട്ട് മറന്ന ഒരു ബംഗാളി ഗാനം..'.ഇനിയുമുണരാത ഹൂഗ്ലീ.. നിന്റെ ആഴത്തിലൊളിപ്പിച്ച ഇരുട്ടിനെയലിയിക്കാന്‍ ഉള്ളില്‍ ബാക്കി യായ ഒരു മന്ദാരത്തിന്റെ വിളിച്ചം മതിയാകുമോ'..?


ഹൃദയമിടിപ്പിനെ വേഗം വര്‍ധിക്കുന്നത് അവനറിഞ്ഞു..ഇന്‍ ബോക്സിലെ അവസാന മേസേജ് :


"പ്രിയ പ്രശാന്ത് ബാനര്‍ജി


അനന്തിനിക്ക് വേണ്ടി പ്രശാന്ത് എഴുതുന്നു ..സിരകളില്‍ നിറയെ വിഷം പുകയുമ്പോഴും തന്റെ പ്രിയ കേള്‍വിക്കാരനെ അവള്‍ മറന്നില്ല.പ്രശാന്ത് ആരെന്നു നിങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ലെന്നെനിക്കറിയാം .അതാവാം അവസാന തുടിപ്പിലും നിങ്ങളുടെ മറുപടിക്കായി അവള്‍ കാത്ത് 
..ആസ് ആള്‍വെയ്സ്  വൈകിപ്പോയി ..ഐ ലോസ്റ്റ്‌ ഹേര്‍..."

ബാക്കിയെന്തെന്നു വായിച്ചില്ല.ഭ്രാന്തമായ ആവേശത്തോടെ അയാള്‍ അതിനു മുമ്പുള്ള മേസേജ് എടുത്തു.


"ഐ നോ ഹി വില്‍ നോട് കം ആന്‍ഡ്‌ യു വില്‍ നോട് റസ്പോണ്‍ട്‌ ....സോ ..ഗുഡ് ബായ് ഫോര്‍ എവര്‍..


അനന്തിനി "


തലയില്‍ എന്തോ പുകയുന്നത് പോലെ തോന്നിയത് കൊണ്ടാവാം അയാള്‍ സൈന്‍ ഔട്ട്  ചെയ്തു 

3 comments:

  1. ജീവിതം ഫേസ് ബുക്കിൽ തീർക്കുന്നവർ...........

    ReplyDelete
  2. ചാറ്റ് റൂമിലെ വർണ്ണ വൈവിദ്ധ്യങ്ങൾ..

    ReplyDelete
  3. കഥ നന്നായി..
    അപൂര്‍ണ്ണമായ അവസാനവരിയും ചിലയിടത്ത് വന്ന അക്ഷരത്തെറ്റുകളും കഥയുടെ ഭംഗിക്ക് അല്പം കളങ്കമായി...തിരുത്തുമെന്ന് കരുതുന്നു..
    ആശംസകള്‍

    ReplyDelete