Tuesday 19 November 2013

നമുക്കീ മഴയിൽ  അലിയണം
ഭൂമിയുടെ നിശ്ശബ്ദ ശ്വാസത്തിലേക്ക് 
ആകാശം മുല ചുരത്തുമ്പോൾ
 നമുക്കതിൽ അലിഞ്ഞില്ലാതെയാവണം 
ആയിരം മഴത്തുള്ളികളെ 
നമ്മിലേക്കേറ്റെടുക്കണം
പൂമഴയെ ആർത്തിയോടെ കാക്കുന്ന 
മാമ്പൂ മണ്ണ് നനഞ്ഞു കുതിരുമ്പോൾ 
വിയർപ്പും ശ്വാസവും
 മഴയിലേക്കെറിഞ്ഞ് കൊടുക്കണം
''എനിക്ക് ഇടി പേടിയാണ്  ''
അവന്റെ കണ്ണിൽ 
രസച്ചരട് പൊട്ടിച്ചതിന്റെ കുറ്റബോധമോ?
ഒരു നിമിഷം മഴ മാത്രം ..
ഉതിർന്ന തുള്ളികൾ വകഞ്ഞു മാറ്റി 
അവന്റെ കണ്ണുകളോട്
അവൾ കുസൃതിയോടെ കിണുങ്ങി 
''എനിക്ക് മിന്നലും ''

2 comments:

  1. ലളിതവും ഹൃദ്യവും...കൂടുതല്‍ മഴ നനയണ്ട...

    ReplyDelete
  2. മഴ എനിക്കും പെരുത്ത് ഇഷ്ടമാണ്
    അത് കൊണ്ട് ഈ വരികളും ..
    മഴയെ ഇഷ്ട്ടമുള്ള നിങ്ങളുടെ മനസ്സിനെയും :)

    അസ്രൂസാശംസകള്‍

    ReplyDelete