Thursday 21 November 2013

മലർപ്പൊടിക്കാരൻ  പണ്ടൊരു സ്വപ്നം കണ്ടു
മലർപ്പൊടി വിറ്റ്  കാശുണ്ടാക്കി
മൂക്കുമുട്ടെ തിന്ന്  തോളറ്റം പത്തായത്തിലാക്കി
അങ്ങനെയങ്ങനെ  തിത്തെയ്യം വച്ച്....
പ്ധീം....പൊടിക്കലം തവിടുപൊടി
സ്വപ്നത്തിനു പക്ഷേ
മലർപ്പൊടിയെക്കാൾ കനം  കുറവായിരുന്നു
അത് പറന്നു പറന്ന്
തലകളിൽ തുളഞ്ഞു കയറി
കലങ്ങൾ  പലതു പൊട്ടിച്ചു രസിക്കുന്നു

1 comment:

  1. പണ്ടുള്ളവര്‍ അതാ പറഞ്ഞത് വെറുതെ സ്വപ്നം കാണാതെ പോയി ജോലി ചെയ്യെന്ന് !

    അസ്രൂസാശംസകള്‍

    ReplyDelete