Tuesday 26 November 2013

                                   ആരുഷിക്ക്..

ഒരായിരം പകലിനെ ദീപ്തമാക്കാൻ
സൂര്യന്റെ ആദ്യ കിരണമായവൾ
പ്രകാശിച്ചു തുടങ്ങിയതേ  ഉണ്ടായിരുന്നുള്ളൂ
കട്ടക്കറുപ്പി ന്റെ നിറം കെട്ട ലോകത്ത്
മന്ദസ്മിതത്തിന്റെ നന്മഴവില്ലുകൾ
പണി തീർക്കുന്നതേ  ഉണ്ടായിരുന്നുള്ളൂ
വിടരും മുൻപേനിന്നെ വെട്ടി മാറ്റിയ 
ആ രണ്ടു' വാൾ 'കളോട്
നീ ചെയ്ത കുറ്റമെന്താവാം?
ഗർഭപാത്രത്തിൻ തുടിപ്പും 
ജീവരക്തത്തിൻ വാത്സല്യവും 
എന്നേക്കും മറന്നു പോം വിധം
 നീ ചെയ്ത തെറ്റെന്താവാം?
പ്രിയ ആരുഷീ 
നിനക്കും ചോദിക്കാൻ അവസരം കിട്ടിയേക്കാം 
വിചാരണക്കതീതമായ 
എതെങ്കിലുമൊരു കോടതിയിൽ ..


1 comment:

  1. ബന്ധമാവുന്ന ബന്ധങ്ങള്‍
    ബന്ധമില്ലാത്ത ബന്ധങ്ങള്‍ ....
    പാവം ..ആരുഷി ;(

    നല്ല എഴുത്തിനു
    അസ്രൂസാശംസ്കള്‍

    ReplyDelete